മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരം, കാർ പൂർണമായും തകർന്ന നിലയിൽ

കാസർകോട്: മഞ്ചേശ്വരം വാമഞ്ചൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്. കർണാടക ഉപ്പിനങ്ങാടി സ്വദേശി രത്തനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ചെക്ക് പോസ്റ്റിനു സമീപത്തുള്ള പാലത്തിന്റെ ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നവർ മംഗളൂരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. നിയന്ത്രണം വിട്ട …

നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പൊന്നിച്ചി പറമ്പിൽ ഗോപാലന്റെ മകൻ പി പി ജിനേഷ്(44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് യുവാവിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും കൊണ്ടുപോവുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ 8.മണിക്ക്‌ കൈതക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാടങ്കോട് സമുദായ ശ്മശാനത്തില്‍ സംസ്കാര ചടങ്ങ് നടക്കും. മാതാവ്: പരേതയായ കെ.പി രോഹിണി. ഭാര്യ: …

വിവാഹം കഴിഞ്ഞ് രണ്ടാംദിവസം വധു പ്രസവിച്ചു; കുഞ്ഞ് തന്റേതല്ലെന്ന് വരന്‍

പ്രയാഗ്‌രാജ്: വിവാഹം എന്നത് ഏവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. വിവാഹം കഴിഞ്ഞ ഒരുവര്‍ഷത്തിന് ശേഷമാണ് കുട്ടികള്‍, കുടുംബം ഒക്കെയുണ്ടാവുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ച ഒരു സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് ജില്ലലെ ഒരു കുടുംബം. കഴിഞ്ഞ 24നാണ് ജസ്ര ഗ്രാമത്തില്‍ വിവാഹം നടന്നത്. വളരെ ആഡംബരമായാണ് വിവാഹം നടന്നത്. നവദമ്പതികള്‍ രണ്ടുദിവസം ഒരുമിച്ച് കഴിഞ്ഞു. 26 ന് വധു രാവിലെ ഉണര്‍ന്ന് വീട്ടിലുളള എല്ലാവര്‍ക്കും ചായ നല്‍കി. രണ്ടാം ദിനം സന്തോഷവതിയായിരുന്നു …

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം; ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചും ധര്‍ണയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെകെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എംസി പ്രഭാകരന്‍, കെപി പ്രകാശന്‍, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കുതിരപ്പാടി, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, എ ഗോവിന്ദന്‍ നായര്‍, ധന്യ സുരേഷ്, സിവി …

പെര്‍ളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്

കാസര്‍കോട്: പെര്‍ളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്. കാട്ടുകുക്കെ സ്വദേശി കുഞ്ഞിരാമനാ(58)ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പര്‍വൈസറാണ് കുഞ്ഞിരാമന്‍. തോട്ടം നനയ്ക്കുന്നതിന് മോട്ടോര്‍ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റ കുഞ്ഞിരാമന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥര്‍, കുട്ടികള്‍ക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് യുവതലമുറ വല്ലാതെ അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവ തലമുറയ്ക്ക് ഒപ്പമുള്ളവര്‍ ശത്രുവെന്ന മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ആക്ഷന്‍ പ്ലാനിന് ഒപ്പം നില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേര്‍ത്തുള്ള ആലോചനായോഗം ഇക്കാര്യത്തില്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണ്. എല്ലായിടത്തും മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ട്രന്‍സിനു …

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ തീവ്രമാകുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും അതീവ ഗൗരവത്തോടെ കാണുകയും സൂക്ഷിക്കുകയും ചെയ്യണമെന്ന് മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാവയലറ്റ് സൂചികാ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി,കൊട്ടാരക്കര, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് …

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം; യുവാവിനൊപ്പം മരിച്ചത് 3 കുട്ടികളുടെ മാതാവ്

ആലപ്പുഴ: എഫ്‌സിഐ ഗോഡൗണിനു സമീപം ട്രെയിന്‍ തട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. അരൂക്കുറ്റി പള്ളാക്കല്‍ സ്വദേശി സലിംകുമാര്‍ എന്ന കണ്ണന്‍(38), പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും 3 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പൊലീസ് പറയുന്നത്.

സെലെന്‍സ്‌കി സ്ഥാനമൊഴിയണമെന്ന് യുക്രൈന്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി :ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ സെലെന്‍സ്‌കി യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും യുക്രൈന്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു.സെലെന്‍സ്‌കിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും തമ്മിലുള്ള വിവാദപരമായ കൂടിക്കാഴ്ചയെത്തുടര്‍ന്ന് തന്റെ രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി രാജിവയ്‌ക്കേണ്ടി വന്നേക്കാമെന്ന് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഞായറാഴ്ച എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്സ്’ പരിപാടിയില്‍ പറഞ്ഞുവെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ സെലെന്‍സ്‌കിയും ട്രംപും വാന്‍സും …

മൈക്രോസോഫ്റ്റ് സ്‌കൈപ്പ് അടച്ചുപൂട്ടുന്നു

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പ് മെയ് മാസത്തില്‍ സേവനം അവസാനിപ്പിക്കുന്നു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയില്‍ രണ്ടു വര്‍ഷം മുമ്പാണ് സ്‌കൈപ്പ് ആരംഭിച്ചത്. സ്‌കൈപ്പ് നിറുത്തുന്ന കാര്യം അവര്‍ തന്നെയാണ് അറിയിച്ചത്.ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ ചാറ്റുകളുമായും കോണ്‍ടാക്റ്റുകളുമായും ബന്ധം നിലനിര്‍ത്താന്‍ അവരുടെ അക്കൗണ്ട് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ടീമുകളിലേക്ക് സൈന്‍ ഇന്‍ ചെയ്യാമെന്ന് സ്‌കൈപ്പ് അധികൃതര്‍ എക്‌സില്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സ്‌കൈപ്പിന് ഉള്ളത്.ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ വെബ്സൈറ്റുസ്‌കൈപ്പ്കളില്‍ ഒന്നായിരുന്നു സ്‌കൈപ്പ്. ലോകമെമ്പാടുമുള്ള സുഹൃത്തുക്കള്‍ക്കും …

മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റി സംയുക്ത വിശുദ്ധ കുര്‍ബാന മാര്‍ച്ച് 8ന്

-പി പി ചെറിയാന്‍ ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ ‘കൊയ്നോണിയ’ സംയുക്ത വിശുദ്ധ കുര്‍ബാന മാര്‍ച്ച് 8ന് വൈകിട്ട് പ്ലാനോയിലെ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.സംയുക്ത വിശുദ്ധ കുര്‍ബാനക്കു മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.സൗത്ത് വെസ്റ്റ് റീജിയനില്‍ ഉള്‍പ്പെട്ട ക്രോസ്വേ മാര്‍ത്തോമ്മാ ചര്‍ച്ച്,കന്‍സാസ് മാര്‍ത്തോമ്മാ ചര്‍ച്ച്,മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍,മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്,ഫാര്‍മേഴ്സ് ബ്രാഞ്ച്,ഒക്ലഹോമ മാര്‍ത്തോമ്മാ ചര്‍ച്ച്, സെഹിയോന്‍ …

വിവാഹ മോചന ഹര്‍ജി നല്‍കിയ വിരോധം; ഭാര്യയെയും ഭാര്യാമാതാവിനെയും വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം

പയ്യന്നൂര്‍: വിവാഹ മോചന ഹര്‍ജി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ കയറി ഭാര്യയേയും ഭാര്യാ മാതാവിനെയും വധിക്കാന്‍ ശ്രമമെന്നു പരാതി. മയ്യില്‍, കൊറ്റാളി, കാവിനു സമീപത്തെ ശ്വേത (30), മാതാവ് ഷൈമ (52) എന്നിവരാണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ ശ്വേതയുടെ ഭര്‍ത്താവ് ഏച്ചൂര്‍, മാച്ചേരി, അയ്യപ്പന്‍ മലയിലെ ചിങ്ങന്‍ വീട്ടില്‍ കെ. പ്രിയേഷി(35)നെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ ശ്വേതയും മാതാവും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.

യൂട്യൂബ് ചാനല്‍വഴി മേലുദ്യോഗസ്ഥനെതിരെ അധിക്ഷേപം; കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മുന്‍ ജീവനക്കാരിയായ കരിവെള്ളൂര്‍ സ്വദേശിനിക്കെതിരെ കേസ്

കണ്ണൂര്‍: അനുമതി ഇല്ലാതെ യൂട്യൂബ് ചാനല്‍ തുടങ്ങുകയും മേലുദ്യോഗസ്ഥനെതിരെ പോലും മോശം പരാമര്‍ശം നടത്തുകയും ചെയ്ത കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മുന്‍ ജീവനക്കാരിക്കെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മാങ്ങാട് അരയാലയിലെ കെ.എന്‍ രാജേഷിന്റെ പരാതിയിലാണ് കോളേജിലെ ഇന്‍സ്ട്രക്ടരായിരുന്ന കരിവെള്ളൂര്‍ തെക്കെ മണക്കാട് സ്വദേശിനി ശ്രീലതക്കെതിരെ കേസെടുത്തത്. ഇവരെ അവിടെ ജീവനക്കാരനായിരുന്ന ഒരാള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കുത്തിയിരിപ്പ് സമരമടക്കം നടത്തിയിരുന്നു. ജീവനക്കാരനെ സ്ഥലംമാറ്റിയതിന് പിന്നാലെ ശ്രീലതയെയും കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. തനിക്ക് …

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം: മുസ്ലിം ലീഗ്

കാസര്‍കോട്: ഇസ്ലാമില്‍ പുണ്യമുള്ളതും അനിവാര്യവും മര്‍മ പ്രധാനവുമായ കാര്യങ്ങളില്‍ പെട്ട വഖഫ് സംവിധാനത്തെ അട്ടിമറിക്കാനും ശരീഅത്ത് നിയമത്തെ തകര്‍ക്കാനുമുളള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്ല് കൊണ്ടുവന്ന് പാസാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപെട്ടു.വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മത സ്ഥാപനങ്ങള്‍ സമയ ബന്ധിതമായി രജിസ്റ്റര്‍ ചെയ്യാനും ഇലക്ഷനില്‍ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്താനും ബന്ധപ്പെട്ട വഖഫ് സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് യോഗം ആഹ്വാനം …

ബംഗ്‌ളൂരുവില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കഞ്ചാവ് പയ്യന്നൂരിലെത്തിക്കും; പിന്നീട് സ്‌കൂട്ടറില്‍ സഞ്ചരിച്ച് ചില്ലറ വില്‍പ്പന, യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു ട്രെയിന്‍ മാര്‍ഗം പയ്യന്നൂരിലെത്തിച്ച 1.900 കിലോ കഞ്ചാവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, പുതിയെതെരു സ്വദേശിയും പൊക്കുണ്ടില്‍ താമസക്കാരനുമായ പുതിയപുര നിധിന്‍ നിവേദി(29)നെയാണ് ഡിവൈ.എസ്പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയും എസ്.ഐ സി. വത്സരാജനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.പയ്യന്നൂരില്‍ ട്രെയിന്‍ ഇറങ്ങിയ പ്രതി പൊക്കുണ്ടിലെ താമസസ്ഥലത്തെത്തിയ ശേഷം കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി പുതിയ തെരു, പള്ളിക്കുന്ന് ഭാഗത്തേക്ക് പോകാനായി സ്‌കൂട്ടറുമായി ഇറങ്ങിയതായിരുന്നു. കൂനംറോഡ് അംഗന്‍വാടിക്കു സമീപത്തെത്തിയപ്പോള്‍ പൊലീസ് …

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയ വിരുതന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇന്‍കം ടാക്‌സ് ഓഫീസറുടെ ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. മലപ്പുറം, മൂത്തേടം, മരംവെട്ടിച്ചാല്‍, വെള്ളാട്ടേത്ത് ഹൗസില്‍ പി.വി സനീഷി(31)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവും സംഘവും അറസ്റ്റു ചെയ്തത്.കര്‍ണ്ണാടക, ഉഡുപ്പിയില്‍ ഇന്‍കം ടാക്‌സ് ഓഫീസറായ ഏഴിലോട്, റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റി(56)ന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്.ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വിവിധ ഘട്ടങ്ങളിലായി …

വാട്‌സ്ആപ്പിലെ ചാറ്റും വൈഷ്ണവിയുടെ രഹസ്യഫോണും ഭര്‍ത്താവ് കണ്ടുപിടിച്ചു; കൊലയ്ക്ക് കാരണമായത് ഭാര്യയുടെ അവിഹിത ബന്ധം; കലഞ്ഞൂരിലെ ഇരട്ട കൊലപാതക കേസില്‍ പ്രതിയുടെ മൊഴി പുറത്ത്

പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയേയും സുഹൃത്തിനേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് കാരണം ഇരുവരും തമ്മില്‍ അവിഹിത ബന്ധമെന്ന സംശയം. പാടം പടയണിപ്പാറയില്‍ വൈഷ്ണവിയും (28) സുഹൃത്തും അയല്‍ക്കാരനുമായ വിഷ്ണുവുമാണ്(32) കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങള്‍ ഭര്‍ത്താവ് ബൈജു കണ്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് വിവരം. വൈഷ്ണവിയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു. അത് ഞായറാഴ്ച രാത്രി ബൈജു കണ്ടെത്തി. കൂടാതെ വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങളില്‍ നിന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സംശയങ്ങളുണ്ടായിരുന്നു. വാട്‌സ്ആപ്പ് ചാറ്റില്‍ …

മഞ്ചേശ്വരത്ത് സ്‌കൂട്ടറില്‍ കടത്തിയ 10.8 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 10.8 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിനു സമീപത്തു ഞായറാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടര്‍ എത്തിയത്. എക്‌സൈസ് അധികൃതര്‍ കൈകാണിച്ചതോടെ സ്‌കൂട്ടര്‍ നിര്‍ത്തി പ്രതി ഓടിപ്പോയി. വിശദമായ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ സീറ്റിനു അടിയിലും മറ്റും ഒളിപ്പിച്ചു വച്ച നിലയില്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തിയതെന്നു അധികൃതര്‍ അറിയിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഗംഗാധരന്‍, എസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഗോപി, പ്രിവന്റീവ് ഓഫീസര്‍ എം.എം പ്രസാദ്, …