യൂട്യൂബ് ചാനല്‍വഴി മേലുദ്യോഗസ്ഥനെതിരെ അധിക്ഷേപം; കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മുന്‍ ജീവനക്കാരിയായ കരിവെള്ളൂര്‍ സ്വദേശിനിക്കെതിരെ കേസ്

കണ്ണൂര്‍: അനുമതി ഇല്ലാതെ യൂട്യൂബ് ചാനല്‍ തുടങ്ങുകയും മേലുദ്യോഗസ്ഥനെതിരെ പോലും മോശം പരാമര്‍ശം നടത്തുകയും ചെയ്ത കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മുന്‍ ജീവനക്കാരിക്കെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മാങ്ങാട് അരയാലയിലെ കെ.എന്‍ രാജേഷിന്റെ പരാതിയിലാണ് കോളേജിലെ ഇന്‍സ്ട്രക്ടരായിരുന്ന കരിവെള്ളൂര്‍ തെക്കെ മണക്കാട് സ്വദേശിനി ശ്രീലതക്കെതിരെ കേസെടുത്തത്. ഇവരെ അവിടെ ജീവനക്കാരനായിരുന്ന ഒരാള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കുത്തിയിരിപ്പ് സമരമടക്കം നടത്തിയിരുന്നു. ജീവനക്കാരനെ സ്ഥലംമാറ്റിയതിന് പിന്നാലെ ശ്രീലതയെയും കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്ന് കാണിച്ച് ഇവര്‍ സ്വന്തം യുട്യൂബ് ചാനലില്‍ പോസ്റ്റിട്ടിരുന്നു. ശ്രീലതയെ കോഴിക്കോടേക്ക് സ്ഥലംമാറ്റാന്‍ കാരണം രാജേഷാണെന്ന ധാരണയിലാണ് അധിക്ഷേപം നടത്തിയത്. ഇതിനെതിരെയാണ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് തളിപ്പറമ്പ പൊലീസില്‍ പരാതി നല്‍കിയത്. വ്യക്തിപരമായി കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അശ്ലീലഭാഷയില്‍ അധിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. യൂട്യൂബ് വഴി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ഉള്‍പ്പെടെ അധിക്ഷേപിച്ചതിന് ശ്രീലത ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page