‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥര്‍, കുട്ടികള്‍ക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് യുവതലമുറ വല്ലാതെ അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവ തലമുറയ്ക്ക് ഒപ്പമുള്ളവര്‍ ശത്രുവെന്ന മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ആക്ഷന്‍ പ്ലാനിന് ഒപ്പം നില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേര്‍ത്തുള്ള ആലോചനായോഗം ഇക്കാര്യത്തില്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.
ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണ്. എല്ലായിടത്തും മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ട്രന്‍സിനു മത്സരം, തൊഴില്‍ കിട്ടാന്‍ മത്സരം, തൊഴില്‍ നിലനിര്‍ത്താന്‍ മത്സരം എന്നിങ്ങനെ എല്ലായിടത്തും മത്സരങ്ങളാണ് നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കളിച്ചു വളരേണ്ട പ്രായത്തില്‍ കുട്ടികളെ അതിന് അനുവദിക്കുന്നില്ല. എല്ലാം പഠനം മാത്രം. ഇതിലൂടെ കുട്ടിയുടെ ബാല്യകാലം ഇല്ലാതാകുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആന്റി നാര്‍ക്കോട്ടിക് സെല്‍ കേരളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇതില്‍ വിവരങ്ങള്‍ നല്‍കാം. മയക്കുമരുന്ന് വില്‍പ്പനക്കാരുടെ യഥാര്‍ത്ഥ സ്രോതസ്സില്‍ എത്തിച്ചേരാന്‍ ശ്രമം നടത്തിയിട്ടുണ്ട്. 87,702 കേസുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page