പറമ്പില്‍ അതിക്രമിച്ചു കയറി യുവതിയെയും സഹോദരിമാരെയും അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ചു, തള്ളിയിട്ടു; കടമ്പാര്‍ സ്വദേശിക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസ്
കാസര്‍കോട്: പറമ്പില്‍ അതിക്രമിച്ചു കയറി യുവതിയെയും സഹോദരിമാരെയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും തള്ളി താഴെയിടുകയും ചെയ്തതായി പരാതി. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മംഗ്‌ളൂരു വളച്ചിലിലെ സുഹ്‌റ (48)യുടെ പരാതി പ്രകാരം ബഡാജെ, കടമ്പാറിലെ അബ്ബാസിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഫെബ്രുവരി 12ന് ആണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എത്തിയതായിരുന്നു പരാതിക്കാരിയും സഹോദരിമാരായ തലപ്പാടിയിലെ ആയിഷത്ത് ഫൗസിയ (44)യും ആനക്കല്ലിലെ നസീമ (40)യും. …