വാട്‌സ്ആപ്പിലെ ചാറ്റും വൈഷ്ണവിയുടെ രഹസ്യഫോണും ഭര്‍ത്താവ് കണ്ടുപിടിച്ചു; കൊലയ്ക്ക് കാരണമായത് ഭാര്യയുടെ അവിഹിത ബന്ധം; കലഞ്ഞൂരിലെ ഇരട്ട കൊലപാതക കേസില്‍ പ്രതിയുടെ മൊഴി പുറത്ത്

പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയേയും സുഹൃത്തിനേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് കാരണം ഇരുവരും തമ്മില്‍ അവിഹിത ബന്ധമെന്ന സംശയം. പാടം പടയണിപ്പാറയില്‍ വൈഷ്ണവിയും (28) സുഹൃത്തും അയല്‍ക്കാരനുമായ വിഷ്ണുവുമാണ്(32) കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങള്‍ ഭര്‍ത്താവ് ബൈജു കണ്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് വിവരം. വൈഷ്ണവിയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു. അത് ഞായറാഴ്ച രാത്രി ബൈജു കണ്ടെത്തി. കൂടാതെ വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങളില്‍ നിന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സംശയങ്ങളുണ്ടായിരുന്നു. വാട്‌സ്ആപ്പ് ചാറ്റില്‍ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായതോടെ ബൈജു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ഭാര്യ വൈഷ്ണവിയും സുഹൃത്ത് വിഷ്ണുവും തമ്മില്‍ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭര്‍ത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ഇരട്ടക്കൊല നടന്നത്. രഹസ്യ ഫോണിനെ ചൊല്ലി ഇരുവരും വഴക്കിലെത്തിയിരുന്നു. തന്നെ കൊല്ലുമെന്ന് ഉറപ്പായതോടെ അക്രമം ഭയന്ന് വൈഷ്ണവി, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവ സ്ഥലത്ത് വെച്ചു തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ബൈജുതന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് വൈഷ്ണവിയേയും വിഷ്ണുവിനേയും കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി വൈഷ്ണവിയുടെ മൃതശരീരവും പരിക്കേറ്റ വിഷ്ണുവിനെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി തന്നെ ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ ആണെന്നും പൊലീസ് കണ്ടെത്തി. ബൈജുവിനെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page