കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 10.8 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിനു സമീപത്തു ഞായറാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടര്‍ എത്തിയത്. എക്‌സൈസ് അധികൃതര്‍ കൈകാണിച്ചതോടെ സ്‌കൂട്ടര്‍ നിര്‍ത്തി പ്രതി ഓടിപ്പോയി. വിശദമായ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ സീറ്റിനു അടിയിലും മറ്റും ഒളിപ്പിച്ചു വച്ച നിലയില്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തിയതെന്നു അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഗംഗാധരന്‍, എസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഗോപി, പ്രിവന്റീവ് ഓഫീസര്‍ എം.എം പ്രസാദ്, സിഇഒമാരായ വി. പ്രസന്ന കുമാര്‍, എല്‍ മോഹന കുമാര്‍, പി.വി ജിതിന്‍, ഡ്രൈവര്‍ എം.കെ രാധാകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.








