സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ തീവ്രമാകുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും അതീവ ഗൗരവത്തോടെ കാണുകയും സൂക്ഷിക്കുകയും ചെയ്യണമെന്ന് മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാവയലറ്റ് സൂചികാ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി,കൊട്ടാരക്കര, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാഘാതത്തിനും ത്വക്ക്-നേത്ര രോഗങ്ങള്‍ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും പൊതുജനങ്ങള്‍ സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page