കുമ്പളയില്‍ സ്‌കൈലര്‍ വസ്ത്രാലയം വിശാലമായ ഷോറൂം തുറന്നു

കുമ്പള: വസ്ത്ര വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ പാരമ്പര്യവുമായി സ്‌കൈലര്‍ പുരുഷ വസ്ത്രാലയത്തിന്റെ വിശാലമായ ഷോറും കുമ്പള ജി.എച്ച്.എസ്.എസ് റോഡിലെ മീപ്പിരി സെന്ററില്‍ തുറന്നു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഷോറൂം ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ അസ്സഖാഫ് (ആദൂര്‍ തങ്ങള്‍ ), സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ കുന്നുങ്കൈ, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ്, ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, സി.എ സുബൈര്‍, …

വനിതാശിശു വികസന വകുപ്പിന്റെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് കെ ഇമ്പശേഖരന്

കാസര്‍കോട്: സംയോജിത ശിശു വികസന പദ്ധതിയില്‍ 2023- 24 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡിന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അര്‍ഹനായി. സംസ്ഥാനതല അവാര്‍ഡ് നിര്‍ണയ സമിതി ഫെബ്രുവരി 28ന് ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംയോജിത ശിശു വികസന സേവന പദ്ധതിക്ക് കീഴില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും …

കടയുടമയെ വെടിവച്ച കേസ്; കണ്ണൂരില്‍ പിടിയിലായ അസം സ്വദേശി ട്രെയിനില്‍ നിന്നു രക്ഷപ്പെട്ടു; കൈകാലുകള്‍ ചങ്ങലയ്ക്കിട്ടിട്ടും പ്രതി രക്ഷപ്പെട്ടത് എങ്ങിനെ?

കണ്ണൂര്‍: കടയുമയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍, ചക്കരക്കല്ലില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ് കസ്റ്റഡിയില്‍ ടെയിനില്‍ നിന്നു രക്ഷപ്പെട്ടു. അസം ദുബരി, ഹര്‍ദി നാരയിലെ വ്യാപാരിയെ വെടിവച്ച കേസില്‍ പ്രതിയായ മൊയ്‌നൂല്‍ഹഖ് (33) ആണ് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി കേരള പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി.അസമില്‍ വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കേരളത്തിലേയ്ക്ക് രക്ഷപ്പെട്ട മൊയ്‌നൂര്‍ഹഖ് കാഞ്ഞിരോട്, കുടുക്കിമൊട്ടയില്‍ അസം തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് കെട്ടിട നിര്‍മ്മാണജോലി നടത്തിവരികയായിരുന്നു. അസം പൊലീസ് മൊബൈല്‍ …

രാത്രി 12 മണിക്ക് ശേഷം ടര്‍ഫ് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി; രാത്രി 7 മണിക്കു ശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്കു പ്രവേശനം നല്‍കരുത്, മുന്നറിയിപ്പ് ലംഘിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ്

കാസര്‍കോട്: രാത്രി 12 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ടര്‍ഫുകള്‍ക്കു സമീപത്തു താമസിക്കുന്നവര്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.പരാതികളെ തുടര്‍ന്ന് 2024 ആഗസ്ത് മാസത്തില്‍ പൊലീസ് ടര്‍ഫ് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ വച്ച് രാത്രി 12 മണിക്കു ശേഷം ടര്‍ഫുകള്‍ പ്രവര്‍ത്തിക്കില്ലെന്നു തീരുമാനമായതാണെന്നും ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഇപ്പോള്‍ പ്രസ്തുത തീരുമാനം ലംഘിച്ച് പല ടര്‍ഫുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് …

ലഹരിക്കടിമയായ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി: ലഹരിക്കടിമയായ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസുകാരിയെയാണ് സഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചത്. സ്‌കൂള്‍ അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ശിശുക്ഷേമ സമിതി പൊലീസിനെ സംഭവം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസുകാരന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വച്ചുതന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഭയം മൂലം കുട്ടി ആരോടും പറഞ്ഞില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മറ്റൊരു സുഹൃത്തിനോട് വിവരം …

മതസൗഹാര്‍ദ്ദ സന്ദേശം പകര്‍ന്ന് പെരുങ്കളിയാട്ട നഗരികളില്‍ സമൂഹ നോമ്പുതുറ

കാസര്‍കോട്: മതമൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിച്ച് പെരുങ്കളിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ സമൂഹ നോമ്പു തുറ. തൃക്കരിപ്പൂര്‍ രാമവില്യം കഴകം, നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ജാതി മതഭേതമന്യേ നിരവധിപേര്‍ പങ്കെടുത്തു. പള്ളിക്കര കേണമംഗലം കഴകത്തില്‍ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്രനടയില്‍ ഒരുമിച്ചിരുന്നുകൊണ്ടുള്ള സമൂഹ നോമ്പുതുറ നവ്യാനുഭവമായിമാറി. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്. ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായി പള്ളിക്കര ജമാഅത്ത് കമ്മിറ്റി ഉള്‍പ്പെടെ …

ഐ ടി പോളിസി പ്രകാശനം ചെയ്‌തു

കാസര്‍കോട്: പി.എ.സി.എസ്. സെക്രട്ടറീസ് ഫോറം കാസര്‍കോടിന്റെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്ന സംഘങ്ങള്‍ക്കായി രൂപം നല്‍കിയ ഐടി പോളിസി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എ രമ ചെങ്കള ബാങ്ക് സെക്രട്ടറി പി ഗിരിധരന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുഹമ്മദ് സഹീര്‍ മലപ്പുറം ഐടി പോളിസിയുടെ വിശദീകരണം നടത്തി. പി.എ.സി.എസ്. സെക്രട്ടറി ഫോറം ജില്ലാ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള ബാങ്ക് പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന്‍ നായര്‍, റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ …

നായിക നടിമാര്‍ക്ക് പിന്നാലെ കാസര്‍കോട്ട് നിന്ന് നായക നടനും

കാസര്‍കോട്: കാവ്യാമാധവന്‍, സനുഷ തുടങ്ങിയ നായിക കഥാപാത്രങ്ങളെ മലയാള ചലച്ചിത്രത്തിനു സംഭാവന ചെയ്ത മാര്‍ച്ച് 7 നു റിലീസ് ആവുന്ന പരിവാറില്‍ കാഞ്ഞങ്ങാട്ടുകാരന്‍ ഋഷികേശാണ് നായകനായി എത്തുന്നത്. കാഞ്ഞങ്ങാട് അടമ്പില്‍ ബല്ലയിലെ ഗോപാലന്റെയും ജയശ്രീയുടെയും മകനാണ് ഋഷികേശ്.ഡിജിറ്റല്‍ വില്ലേജ് എന്ന സിനിമയിലാണ് ഋഷികേശ് ആദ്യം വേഷമിടുന്നത്. ഇതിന്റെ സംവിധായകരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവരാണ് പരിവാറിന്റെയും സംവിധാനം നിര്‍വഹിച്ചത്.അര്‍ജുനന്‍ എന്ന കഥാപാത്രത്തെയാണ് ഋഷികേഷ് അവതരിപ്പിക്കുന്നത്. നായിക പുതുമുഖ താരമായ ഭാഗ്യ ജയേഷാണ്. അഞ്ചു ഗാനങ്ങളുള്ള സിനിമയുടെ …

കുവൈത്തിലെ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് നെല്ലിക്കട്ടയിലെ യുവതിയുടെ 2,24,400 രൂപ തട്ടി; അനഫ് ലത്തീഫിനെതിരെ കേസ്

കാസര്‍കോട്: കുവൈത്തിലെ ജാറല്ല ജര്‍മ്മന്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പണം തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക, നെല്ലിക്കട്ട, ശക്തിനഗറിലെ കെ എം ഹലീമത്ത് സാമിന (26)യുടെ പരാതി പ്രകാരം അനഫ് ലത്തീഫ് എന്നയാള്‍ക്കെതിരെ കേസെടുത്തു. കുവൈത്തിലെ ആശുപത്രിയില്‍ റെഡിയോ ടെക്‌നീഷ്യന്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 നവംബര്‍ എട്ടു മുതല്‍ 2024 ഫെബ്രുവരി മൂന്നു വരെയുള്ള സമയത്ത് പണം കൈപ്പറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. വിസയോ പണമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സി.എച്ച് സെന്റര്‍ നോമ്പ് തുറ കൗണ്ടര്‍

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ ദിവസവും നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ നല്‍കുന്നതിനു ആശുപത്രി കോമ്പൗണ്ടില്‍ കൗണ്ടര്‍ തുറന്നു. എല്ലാ ദിവസവും നോമ്പ് തുറക്കൊപ്പം അത്താഴവും ഇവിടെ നിന്ന് നല്‍കും. മൂന്ന് വര്‍ഷമായി ജനറല്‍ ആശുപത്രിയില്‍ സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നോമ്പ് തുറ നടത്തുന്നുണ്ട്. ഇപ്രാവശ്യം ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ വിപുലമായ രീതിയിലാണ് നോമ്പ് തുറയും അത്താഴവും നല്‍കുന്നത്. …

കള്ളപ്പണം വെളുപ്പിക്കല്‍; എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി അറസ്റ്റില്‍

മുംബൈ: എസ് ഡി പി ഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി ബംഗ്‌ളൂരുവിലാണ് അറസ്റ്റ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധനിയമങ്ങള്‍ ലംഘിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റെന്നു ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു. ഫൈസിയെ വിശദമായി ചോദ്യം …

ഉപ്പള പാലത്തിലെ കാറപകടത്തില്‍ മൂന്നു പേര്‍ മരിച്ച സംഭവം; ഞെട്ടല്‍ മാറാതെ നാട്, അപകടത്തില്‍ പൊലിഞ്ഞത് അച്ഛനും മകനും ഹൊസങ്കടി സ്വദേശിയായ സുഹൃത്തും

കാസര്‍കോട്: ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ കാറപകടത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ നാടും നാട്ടുകാരും. എന്താണ് സംഭവിച്ചതെന്നു അറിയാതെ കണ്ണീരൊഴുക്കുകയാണ് മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. ഉപ്പള പാലത്തില്‍ തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ഉണ്ടായ അപകടത്തില്‍ പൈവളിഗെ ബായിക്കട്ട, മഞ്ചല്‍ത്തോടിയിലെ പരേതരായ കണ്ണപ്പ- രാജീവി ദമ്പതികളുടെ മകനായ ജനാര്‍ദ്ദനന്‍(58), മകന്‍ അരുണ്‍ (28), അരുണിന്റെ സുഹൃത്ത് ഹൊസങ്കടി, മജ്ബയല്‍ റോഡ്, ബെല്ലം കൂട്ടലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൃഷ്ണ എന്ന …

കുമ്പളയില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വനിതാ ഡോക്ടറോട് ലൈംഗിക ചുവയോടെ അശ്ലീല ഭാഷയില്‍ സംസാരിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പ്രതികളില്‍ ഒരാളായ അംഗഡിമുഗര്‍ പൊയ്യക്കരയിലെ ഫര്‍സീന്‍ (32) എന്നയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലാണ് സംഭവം. പരിക്കു പറ്റിയ നിലയിലാണ് യുവാവും മറ്റൊരാളും ആശുപത്രിയില്‍ എത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിനിയായ വനിതാ ഡോക്ടര്‍ ആണ് പരിശോധന നടത്തിയത്. എങ്ങിനെയാണ് പരിക്ക് പറ്റിയതെന്നു ചോദിച്ചപ്പോള്‍ …

ടര്‍ഫില്‍ കളി കാണാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കുഴിയിലേയ്ക്ക് തള്ളിയിട്ടു; രണ്ടു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളികാണാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കുഴിയിലേയ്ക്ക് തള്ളിയിട്ട് കാലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും പള്ളിക്കര, തെക്കേക്കുന്ന് സ്വദേശിയുമായ വിശാഖ് കൃഷ്ണ (14)യാണ് അക്രമത്തിനു ഇരയായത്. പരാതിക്കാരന്റെ സഹോദരനോടുള്ള വിരോധത്തിന്റെ പേരില്‍ അക്രമിച്ചുവെന്നാണ് കേസ്.ഫെബ്രുവരി 23ന് കാഞ്ഞങ്ങാട്, നോര്‍ത്ത് കോട്ടച്ചേരിക്കു സമീപത്തെ ടര്‍ഫിനു സമാപത്താണ് സംഭവം. വിശാഖ് കൃഷ്ണന്റെ സഹോദരന്‍ …

വിവാഹിതയാണെന്ന് മറച്ചുവെച്ച് തന്നെ ചതിച്ചു; സിഐഎസ് എഫ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം, ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

മംഗളുരു: സ്വകാര്യ കമ്പനി ജീവനക്കാരനെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശി അഭിഷേക് സിങാ(40)ണ് മംഗളുരുവിൽ വെച്ച് ജീവനൊടുക്കിയത്. 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഈ വീഡിയോയിൽ അഭിഷേക് സിങ് ഉന്നയിക്കുന്നുണ്ട്.സുഹൃത്തുക്കളോടൊപ്പം ഒരു എക്സിബിഷനിൽ പങ്കെടുക്കാനായാണ് അഭിഷേക് സിങ് മംഗളുരുവിലെത്തിയത്. താനുമായി പ്രണയത്തിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥ തന്നെ …

ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്: കുമ്പള സ്വദേശി മലപ്പുറത്ത് അറസ്‌റ്റിൽ

മലപ്പുറം: 1800 കോടി രൂപയുടെ മോറിസ് കോയിൻ വ്യാജ ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാസർകോട് കുമ്പള സ്വദേശി കെ.എ.മുഹമ്മദ് ഇർഷാദിനെ (37) ആണ് മലപ്പുറം ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്.ഏജന്റ് ആയിരുന്ന ഇയാൾ 93 കോടി കോടി രൂപ പിരിച്ചെടുത്ത് ഒന്നാം പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ 17 പ്രതികളിൽ 9 പേർ അറസ്‌റ്റിലായി. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് ഇർഷാദ്. പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കിൽ …

പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. കുട്ടിയുടെ റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പ് ഒന്നും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല. തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ ആരംഭിച്ച ദിവസമാണ്. പരീക്ഷ പേടിയാണോ കുട്ടിയുടെ മരണ കാരണം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം …

കോൺഗ്രസ് നേതാവിന് ഒപ്പം സെൽഫി; എൻമകജെ പഞ്ചായത്ത് അംഗത്തെ പുറത്താക്കി ബിജെപി

കാസർകോട്: എൻമകജെ സായ വാർഡ് അംഗം മഹേഷ് ഭട്ടിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻ്റ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി അറിയിച്ചു.ബിജെപി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡൻ്റിൻ്റെ അനുമതിയോടെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ജെ എസ് രാധാകൃഷ്ണ നായിക്കിനൊപ്പം ഉള്ള സമൂഹമാധ്യമ പോസ്റ്റാണ് മഹേഷ് ഭട്ടിനെതിരെ നടപടിയെടുക്കാൻ കാരണമെന്നാണ് അറിയുന്നത്. ഒരു മാസം മുമ്പാണ് ഇരുവരും പഞ്ചായത്ത് ഓഫീസിൽ വച്ച് സെൽഫി എടുത്തത്. ചിത്രത്തോടൊപ്പം …