ആലപ്പുഴ: എഫ്‌സിഐ ഗോഡൗണിനു സമീപം ട്രെയിന്‍ തട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. അരൂക്കുറ്റി പള്ളാക്കല്‍ സ്വദേശി സലിംകുമാര്‍ എന്ന കണ്ണന്‍(38), പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും 3 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പൊലീസ് പറയുന്നത്.







