പയ്യന്നൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു ട്രെയിന്‍ മാര്‍ഗം പയ്യന്നൂരിലെത്തിച്ച 1.900 കിലോ കഞ്ചാവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, പുതിയെതെരു സ്വദേശിയും പൊക്കുണ്ടില്‍ താമസക്കാരനുമായ പുതിയപുര നിധിന്‍ നിവേദി(29)നെയാണ് ഡിവൈ.എസ്പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയും എസ്.ഐ സി. വത്സരാജനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
പയ്യന്നൂരില്‍ ട്രെയിന്‍ ഇറങ്ങിയ പ്രതി പൊക്കുണ്ടിലെ താമസസ്ഥലത്തെത്തിയ ശേഷം കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി പുതിയ തെരു, പള്ളിക്കുന്ന് ഭാഗത്തേക്ക് പോകാനായി സ്‌കൂട്ടറുമായി ഇറങ്ങിയതായിരുന്നു. കൂനംറോഡ് അംഗന്‍വാടിക്കു സമീപത്തെത്തിയപ്പോള്‍ പൊലീസ് കൈ കാണിച്ചെങ്കിലും യുവാവ് സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ചു പോയി. പൊലീസ് പിന്തുടര്‍ന്നു പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.








