വിവാഹം കഴിഞ്ഞ് രണ്ടാംദിവസം വധു പ്രസവിച്ചു; കുഞ്ഞ് തന്റേതല്ലെന്ന് വരന്‍

പ്രയാഗ്‌രാജ്: വിവാഹം എന്നത് ഏവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. വിവാഹം കഴിഞ്ഞ ഒരുവര്‍ഷത്തിന് ശേഷമാണ് കുട്ടികള്‍, കുടുംബം ഒക്കെയുണ്ടാവുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ച ഒരു സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് ജില്ലലെ ഒരു കുടുംബം. കഴിഞ്ഞ 24നാണ് ജസ്ര ഗ്രാമത്തില്‍ വിവാഹം നടന്നത്. വളരെ ആഡംബരമായാണ് വിവാഹം നടന്നത്. നവദമ്പതികള്‍ രണ്ടുദിവസം ഒരുമിച്ച് കഴിഞ്ഞു. 26 ന് വധു രാവിലെ ഉണര്‍ന്ന് വീട്ടിലുളള എല്ലാവര്‍ക്കും ചായ നല്‍കി. രണ്ടാം ദിനം സന്തോഷവതിയായിരുന്നു യുവതി. എന്നാല്‍ വൈകുന്നേരമായപ്പോഴേയ്ക്കും വധുവിന് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുടുംബം യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ നടത്തിയ പരിശോധനയില്‍ നവവധു ഗര്‍ഭിണിയാണെന്നും ഉടന്‍ പ്രസവം നടത്തണമെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നാലെ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ വരന്‍ പ്രശ്‌നമാക്കാന്‍ തുടങ്ങി. ഇത് തന്റെ കുഞ്ഞ് അല്ലെന്ന് വരന്‍ പറഞ്ഞതോടെ സംഭവം വിവാദമായി. ഗര്‍ഭം മറച്ചുവച്ചാണ് വധുവിന്റെ മാതാപിതാക്കള്‍ വിവാഹം നടത്തിയതെന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ രംഗത്തെത്തി.
എന്നാല്‍ വരനും വധുവും വിവാഹത്തിന് മുന്‍പ് കണ്ടുമുട്ടിയിരുന്നുവെന്നാണ് നവവധുവിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഇരുവരുടെ വിവാഹ നിശ്ചയം നടന്നത്. അന്നുമുതല്‍ ദമ്പതികള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് വധുവിന്റെ മാതാപിതാക്കള്‍ പറയുന്നത്.
ഗ്രാമ പഞ്ചായത്തില്‍ പ്രശ്‌നം എത്തുകയും വധുവിനെ കുഞ്ഞിനൊപ്പം മാതാവിന്റെ വീട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്‌തെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page