ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയ വിരുതന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇന്‍കം ടാക്‌സ് ഓഫീസറുടെ ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. മലപ്പുറം, മൂത്തേടം, മരംവെട്ടിച്ചാല്‍, വെള്ളാട്ടേത്ത് ഹൗസില്‍ പി.വി സനീഷി(31)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവും സംഘവും അറസ്റ്റു ചെയ്തത്.
കര്‍ണ്ണാടക, ഉഡുപ്പിയില്‍ ഇന്‍കം ടാക്‌സ് ഓഫീസറായ ഏഴിലോട്, റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റി(56)ന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്.
ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്തതു പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായതും വിന്‍സെന്റ് പൊലീസില്‍ പരാതി നല്‍കിയതും. കേസിലെ മറ്റൊരു പ്രതിയായ വാണിമേല്‍, പിലോറമ്മല്‍ സ്വദേശിയായ മുഹമ്മദ് ഷരീഫി(26)നെ ജനുവരി 19നു അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് സൂത്രധാരനായ സനീഷിനെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page