-പി പി ചെറിയാന്‍
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ ‘കൊയ്നോണിയ’ സംയുക്ത വിശുദ്ധ കുര്‍ബാന മാര്‍ച്ച് 8ന് വൈകിട്ട് പ്ലാനോയിലെ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
സംയുക്ത വിശുദ്ധ കുര്‍ബാനക്കു മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.
സൗത്ത് വെസ്റ്റ് റീജിയനില്‍ ഉള്‍പ്പെട്ട ക്രോസ്വേ മാര്‍ത്തോമ്മാ ചര്‍ച്ച്,കന്‍സാസ് മാര്‍ത്തോമ്മാ ചര്‍ച്ച്,മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍,മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്,ഫാര്‍മേഴ്സ് ബ്രാഞ്ച്,ഒക്ലഹോമ മാര്‍ത്തോമ്മാ ചര്‍ച്ച്, സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഉള്‍പ്പെടെ എല്ലാ ഇടവകകളിലെയും അംഗങ്ങള്‍ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.







