നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പൊന്നിച്ചി പറമ്പിൽ ഗോപാലന്റെ മകൻ പി പി ജിനേഷ്(44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് യുവാവിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും കൊണ്ടുപോവുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ 8.മണിക്ക്‌ കൈതക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാടങ്കോട് സമുദായ ശ്മശാനത്തില്‍ സംസ്കാര ചടങ്ങ് നടക്കും. മാതാവ്: പരേതയായ കെ.പി രോഹിണി. ഭാര്യ: മേരി മേൽഡ (എറണാകുളം). മകൻ അമൻ ദേയാൻ. സഹോദരങ്ങൾ: ജിൻസി (കൈതക്കാട്), ജിജി (മൂലക്കീൽ ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page