ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം; ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചും ധര്‍ണയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെകെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എംസി പ്രഭാകരന്‍, കെപി പ്രകാശന്‍, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കുതിരപ്പാടി, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, എ ഗോവിന്ദന്‍ നായര്‍, ധന്യ സുരേഷ്, സിവി ജെയിംസ്, പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page