പയ്യന്നൂര്‍: വിവാഹ മോചന ഹര്‍ജി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ കയറി ഭാര്യയേയും ഭാര്യാ മാതാവിനെയും വധിക്കാന്‍ ശ്രമമെന്നു പരാതി. മയ്യില്‍, കൊറ്റാളി, കാവിനു സമീപത്തെ ശ്വേത (30), മാതാവ് ഷൈമ (52) എന്നിവരാണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ ശ്വേതയുടെ ഭര്‍ത്താവ് ഏച്ചൂര്‍, മാച്ചേരി, അയ്യപ്പന്‍ മലയിലെ ചിങ്ങന്‍ വീട്ടില്‍ കെ. പ്രിയേഷി(35)നെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ ശ്വേതയും മാതാവും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.







