കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം: മുസ്ലിം ലീഗ്

കാസര്‍കോട്: ഇസ്ലാമില്‍ പുണ്യമുള്ളതും അനിവാര്യവും മര്‍മ പ്രധാനവുമായ കാര്യങ്ങളില്‍ പെട്ട വഖഫ് സംവിധാനത്തെ അട്ടിമറിക്കാനും ശരീഅത്ത് നിയമത്തെ തകര്‍ക്കാനുമുളള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്ല് കൊണ്ടുവന്ന് പാസാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപെട്ടു.
വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മത സ്ഥാപനങ്ങള്‍ സമയ ബന്ധിതമായി രജിസ്റ്റര്‍ ചെയ്യാനും ഇലക്ഷനില്‍ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്താനും ബന്ധപ്പെട്ട വഖഫ് സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് യോഗം ആഹ്വാനം ചെയ്തു. സമുദായത്തെ ഒന്നടങ്കം ബാധിക്കുന്ന ഈ ഭവിഷ്യത്തിനെ നേരിടാന്‍ സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. എകെഎം അഷ്‌റഫ് എംഎല്‍എ, ജില്ലാ ഭാരവാഹികളായ ടിഎ മൂസ, ഒണ്‍ ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, എം അബ്ബാസ്, ഹാരിസ് ചൂരി, മണ്ഡലം ഭാരവാഹികളായ സയ്യിദ് യുകെ സൈഫുള്ള തങ്ങള്‍, അബ്ദുല്ല മാദേരി, ടിഎം ശുഹൈബ്, എകെ ഖാലിദ് ദുര്‍ഗിപ്പള്ള, അസീസ് കളത്തൂര്‍, ബിഎന്‍ മുഹമ്മദാലി, ശാഹുല്‍ ഹമീദ് ബന്തിയോട്, അഷ്‌റഫ് സിറ്റിസന്‍ , പി ബി അബൂബക്കര്‍ ഹാജി പാത്തൂര്‍, ഉമ്മര്‍ സൂപ്പി, താജുദ്ധീന്‍ കടമ്പാര്‍, അസീസ് കളായ്, എകെ ഷരീഫ് പെര്‍ള, അഷ്‌റഫ് അമേക്കള, ഇകെ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ പെര്‍ദന, എം അബ്ദുല്ല മുഗു, ബിഎം മുസ്തഫ, സിദ്ധീഖ് ദണ്ഡ ഗോളി, സര്‍ഫറാസ് ബന്തിയോട്, ഉമ്മര്‍ അപ്പോളൊ, സെഡ് എ മൊഗ്രാല്‍, ഖലീല്‍ മരിക്കെ, ഇബ്രാഹിം മുണ്ടിത്തട്ക്ക, ഗോള്‍ഡന്‍ മൂസ കുഞ്ഞി, ബി എ റഹ്‌മാന്‍ ആരിക്കാടി, ബികെ അബ്ദുല്‍ കാദര്‍ ബന്തിയോട്, മുംതാസ് സമീറ, ആയിഷത്ത് താഹിറ, എഎ ആയിഷ
തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page