കാസര്‍കോട്: പെര്‍ളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്. കാട്ടുകുക്കെ സ്വദേശി കുഞ്ഞിരാമനാ(58)ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പര്‍വൈസറാണ് കുഞ്ഞിരാമന്‍. തോട്ടം നനയ്ക്കുന്നതിന് മോട്ടോര്‍ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റ കുഞ്ഞിരാമന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
