അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കം

ലാൽ വർഗീസ്, അറ്റോർണി അറ്റ് ലോ,ഡാളസ് 2026 നവംബർ 3-ന് നടന്ന അമേരിക്കൻ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും വിജയം നേടിയത് രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ പിന്തുണയുണ്ടായിരുന്ന സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ വിജയം കൊയ്തു,. ജീവിതച്ചെലവിലെ വർധന, സാമ്പത്തിക അനിശ്ചിതത്വം, ഭരണനയങ്ങളോടുള്ള അതൃപ്തി തുടങ്ങിയവ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു. അതേസമയം, ഇടതുപക്ഷ-സോഷ്യലിസ്റ്റ് ആശയങ്ങൾക്കും സർക്കാരിന്റെ അധിക ഇടപെടലിനും കൂടുതൽ പ്രാധാന്യം നൽകുന്ന രാഷ്ട്രീയ നിലപാടുകളുടെ …

കാലം മാറി കഥ മാറി; പരപ്പ, ബിരിക്കുളത്ത് തവള പാമ്പിനെ വിഴുങ്ങി! വീഡിയോ കാണാം

കാസര്‍കോട്: പാമ്പ്, തവളയെ വിഴുങ്ങുന്നത് സാധാരണം. എന്നാല്‍ ഇരതേടി വന്ന പാമ്പിനെ തവള വിഴുങ്ങിയാലോ? ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 11 മണിയോടെ പരപ്പ, ബിരിക്കുളത്താണ് കൗതുകകരമായ സംഭവം നടന്നത്.അസാധാരണമായ എന്തോ ശബ്ദം കേട്ടാണ് ബിരിക്കുളം ടൗണിലെ വ്യാപാരിയായ ടി ജോസ് കടയുടെ പരിസരം ശ്രദ്ധിച്ചത്. സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആദ്യമൊന്ന് അമ്പരിപ്പിച്ചു. യാഥാര്‍ത്ഥ്യം തന്നെയാണോ കണ്‍മുന്നില്‍ കാണുന്നത് എന്നറിയാതെ ഒരു നിമിഷം അദ്ദേഹം പകച്ചുപോയി. പാമ്പിന്റെ തലഭാഗമാണ് തവള ആദ്യം അകത്താക്കിയതെന്നു നിരീക്ഷണത്തിലൂടെ ഉറപ്പാക്കി. പിന്നെ …

സ്‌കൂള്‍ കലോത്സവം കാണാന്‍ പോവുകയായിരുന്ന യുവതിയെയും മക്കളെയും അക്രമിച്ചതായി പരാതി;4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള സബ്ജില്ലാ സ്‌കൂള്‍ കലോത്സവം കാണാന്‍ പോവുകയായിരുന്ന യുവതിയെയും മക്കളെയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. പെര്‍ഡാല, ബാറടുക്കയിലെ ഷഹാന മന്‍സിലിലെ സല്‍മ (45)യുടെ പരാതിയില്‍ ബദിയഡുക്കയിലെ ധനേഷിനും കണ്ടാലറിയാവുന്ന മറ്റു നാലു പേര്‍ക്കുമെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെ നവജീവന്‍ സ്‌കൂള്‍ ഗേറ്റിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ സല്‍മയും നവജീവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മകന്‍ ഹനാന്‍ ഷഹല്‍, പത്തും പതിനൊന്നും വയസ്സുള്ള മറ്റു രണ്ടു മക്കള്‍ എന്നിവര്‍ക്കൊപ്പം കലോത്സവം കാണാന്‍ …

വറ്റ മത്സ്യം കഴിച്ച് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ, വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മല്‍സ്യത്തൊഴിലാളി മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍ വീട്ടില്‍ സുധീര്‍ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സുധീറിന്റെ ബോട്ടില്‍ മത്സ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടില്‍ ലഭിച്ച 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം വാങ്ങിയിരുന്നു. ഈ മല്‍സ്യത്തെ സുധീറും കുടുംബവും കറിവച്ച് കഴിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുധീറിനെ വര്‍ക്കല താലൂക്ക് …

ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ദുര്‍ഗക്ക് ഓവറോള്‍ കിരീടം

കാസര്‍കോട്: അഞ്ചു ദിവസങ്ങളിലായി അമ്പലത്തറയില്‍ നടന്ന ഹൊസ്ദുര്‍ഗ്ഗ് സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 613 പോയന്റുകളോടെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കിരീടം ചൂടി. 449 പോയന്റോടെ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടും 386 പോയന്റുകളോടെ കോടോത്ത് എ ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ …

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രതിഫലം വർധന: സർക്കാറിനെ അഭിനന്ദിച്ച് കെ.ജി.പി.എ

കാസർകോട്: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും പ്രഖ്യാപനത്തിനുപിന്നാലെ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിമന്ത്രി മാരെ അഭിനന്ദനം കൊണ്ടു വീർപ്പുമുട്ടിച്ചു. കാസർകോട് ജില്ലാ കമ്മിറ്റി യോഗം അഭിനന്ദന പ്രമേയം പാസാക്കി. ഇതിനു വേണ്ടിയുള്ള അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ ഇടപെടലുകളെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമ്മർ …

കാസര്‍കോട് നഗരത്തില്‍ 200 രൂപയുടെ കള്ളനോട്ട് ഇറങ്ങിയതായി പ്രചരണം; അന്വേഷണം തുടങ്ങി

കാസര്‍കോട്: നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ആരോ 200 കള്ളനോട്ടുമായി ഇടപാട് നടത്തിയതായി പ്രചരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരണം നടക്കുന്നത്. ഫോട്ടോകള്‍ക്കൊപ്പം ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്. കള്ളനോട്ട് കാസര്‍കോട്ടെ ഒരു കടയില്‍ ലഭിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ശബ്ദ സന്ദേശമുളളത്. അതേസമയം ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വിവരത്തെ തുടര്‍ന്ന് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കറന്‍സികള്‍ ഒറിജിനലാണോ എന്ന് തിരിച്ചറിയാന്‍ നോട്ടിന്റെ വെളുത്ത ഭാഗം വെളിച്ചത്തിന് നേരെ പിടിച്ചു നോക്കിയാല്‍ മഹാത്മാഗാന്ധിയുടെ ചിത്രവും, നോട്ടിന്റെ മൂല്യവും വ്യക്തമായി കാണാന്‍ …

പ്രധാനമന്ത്രി ആവാസ് യോജന തട്ടിപ്പ്: കാസർകോട് ജില്ലയിൽ സമഗ്ര അന്വേഷണം വേണം : എം.എൽ. അശ്വിനി

കാസർകോട് : മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിന്ന് ജീവനക്കാരൻ പതിനാറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ക്രമക്കേട് ഒറ്റപ്പെട്ട സംഭവമായി കാണാതെ ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം തടസ്സപ്പെടുത്തി പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കണം. പ്രധാനമന്ത്രി ആവാസ് യോജനയിൽ …

എസ്ഡിപിഐ തീരദേശ മുന്നേറ്റത്തിന് മഞ്ചേശ്വരത്ത് തുടക്കം; കുമ്പളയിൽ ആവേശകരമായ സ്വീകരണം

മഞ്ചേശ്വരം: തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങളും അവകാശനിഷേധങ്ങളും സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു എസ്ഡിപിഐ സംഘടിപ്പിച്ച തീരദേശ മുന്നേറ്റത്തിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. മുന്നേറ്റത്തിന് കുമ്പളയിൽ വൻ സ്വീകരണം നൽകി. തീരദേശ മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ, തീരദേശ സംരക്ഷണം, വികസന രംഗത്തെ അവഗണന തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് മുന്നേറ്റം.കുമ്പളയിലെ തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനങ്ങൾ ജാഥ ക്യാപ്റ്റൻ പി ആർ സിയാദ് സ്വീകരിച്ചു. കുമ്പളയിൽ നടന്ന …

സ്വര്‍ണ വിലയില്‍ അമ്പരന്ന് ആഭരണപ്രേമികള്‍; രണ്ട് ദിവസത്തിനിടെ പവന് വര്‍ധിച്ചത് 4680 രൂപ, ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ധിച്ചത്. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 2320 രൂപയാണ് വര്‍ധിച്ചത്.രണ്ട് ദിവസത്തിനിടെ പവന് 4680 രൂപയുടെ റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായി. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള …

സുപ്രീംകോടതി നിരീക്ഷണം: പ്രവാസികൾ കടുത്ത ആശങ്കയിൽ

ന്യൂഡൽഹി:”വിമാന നിരക്ക് കൂടുതലാണെങ്കിൽ വിമാന യാത്ര വേണ്ടെന്ന് വയ്ക്കൂ”എന്ന സുപ്രീംകോടതി പരാമർശം പ്രവാസികൾക്കിടയിൽ ആശങ്കവർധിപ്പിച്ചു. ദീപാവലിയും, ക്രിസ്മസും ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച കോടതി യുടെ പരാമർശം പ്രവാസികളെ വേദനിപ്പിക്കുന്ന തരത്തിലായിപ്പോയെന്നു പ്രവാസികൾ പറയുന്നു. അതിനിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നാൽ അടിയന്തരഘട്ടങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാറിന് അധികാരം നൽകുന്ന പുതിയ ചട്ടങ്ങൾ രാജ്യത്ത് നിലവിൽ വന്നത് പ്രവാസികൾക്ക് ശുഭപ്രതീക്ഷ നൽകിയിട്ടുണ്ട്. “ഭാരതീയ വായു …

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: നാലു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍, ഉദയംകുന്ന് ഝാന്‍സി ക്ലബ്ബിനു സമീപത്തു താമസക്കാരനായ വി.പ്രശാന്ത് (44) ആണ് മരിച്ചത്. ഇന്നലെ (ബുധന്‍) രാത്രി ഒന്‍പതു മണിയോടെയാണ് പ്രശാന്തിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ചിണ്ടന്‍- നാരായണി ദമ്പതികളുടെ മകനാണ്. സഹോദരന്‍: പ്രകാശന്‍ (ആര്‍മി).

പശ്ചിമേഷ്യൻ സംഘർഷവും, ഗൾഫ് തൊഴിൽ പ്രതിസന്ധിയും: കാസർകോട്ട് വ്യാപാര മേഖലയിൽ കച്ചവട മാന്ദ്യം

കാസർകോട്: മാസങ്ങളായി അനിശ്ചിതമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷവും, ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിയും കാസർകോട്ട് വ്യാപാര മേഖലയിയിൽ കച്ചവട മാന്ദ്യം സൃഷ്ടിച്ചു. കച്ചവട സ്ഥാപനങ്ങൾ നിലനിൽപ്പിന് ഭീഷണി നേരിടുന്നു. കച്ചവടം ഇല്ലാത്തതുമൂലം ശമ്പളം,ബാങ്ക് ലോൺ തുടങ്ങിയവപല വ്യാപാരസ്ഥാപ നങ്ങളിലുംമുടങ്ങുന്നു.ലക്ഷങ്ങൾ ലോണെടുത്ത് വ്യാപാരം തുടങ്ങിയവരാണ് ഏറെ പ്രയാസപ്പെടുന്നത്. ലോൺ തിരിച്ചടവില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വ്യാപാരികൾ തിരിച്ചറിയുന്നുമുണ്ട്.പല വ്യാപാരസ്ഥാപ നങ്ങളും മാസങ്ങളോ ളമായി കച്ചവടം ഇല്ലാത്തത് മൂലം അടച്ചുപൂട്ടൽ ഭീഷണിയും നേരിടുന്നു. ഗൾഫിൽ സൗദി അറേബ്യയിൽ ഉണ്ടായിട്ടുള്ള തൊഴിൽ പ്രതിസന്ധിയാണ് …

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് സി പി എം നേതാവ് പി. ശശിയുടെ സഹോദരന്‍

കണ്ണൂര്‍: സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗംപി.ശശിയുടെ സഹോദരന്‍ മുണ്ടയോട് ശ്രേയസ്സിലെ പി. സരസന്‍ (54) ആണ് മരിച്ചത്. കണ്ണൂര്‍- കൂത്തുപറമ്പ് റോഡിലെ ആഡൂര്‍ പാലത്തിനു സമീപത്ത് ഇന്ന് (വ്യാഴം) രാവിലെ എഴുമണിയോടെയാണ് അപകടം. കൂത്തുപറമ്പില്‍ നിന്നു കണ്ണൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് സരസന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേയ്ക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ സരസനെ നാട്ടുകാര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

പെരിയ,കായക്കുളത്തെ പി.കെ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ,കായക്കുളം, ഉഷസ്സിലെ പി.കെ കുഞ്ഞിരാമന്‍ (67)അന്തരിച്ചു. പെരിയ ടൗണിലെ കാളിയത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമയായ കുഞ്ഞിരാമന്‍ പെരിയ സഹകരണ ബാങ്ക് ഡയറക്ടര്‍, കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ പ്രവാസിയാണ്.ഭാര്യ: ഉഷ താഴത്ത് വീട്. മക്കള്‍: നിധിന്‍ റാം, നിധീഷ് റാം (ഇരുവരും ദുബായ്). മരുമക്കള്‍: സിനി, നീന (ദുബായ്).സഹോദരങ്ങള്‍: നാരായണി, പി.കെ നാരായണന്‍കുട്ടി, ഭാരതി, രോഹിണി, അംബിക.മൃതദേഹം ഉച്ചക്ക് 12.30 മുതല്‍ രണ്ടു മണി വരെ കായക്കുളം ശ്രീ വിഷ്ണു …

പേര് മാറ്റി 30 വര്‍ഷത്തെ ഒളിവ് ജീവിതം; ‘രണ്ടാം സുകുമാരക്കുറുപ്പ്’ പിടിയില്‍

തൃശൂര്‍: വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാര്‍ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്.30 വര്‍ഷത്തെ ഒളിവുജീവിതത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. 1995 ലെ മാര്‍ത്ത വധക്കേസിലെ പ്രതിയും പൊലീസ് രേഖകളിലെ രണ്ടാം സുകുമാരക്കുറുപ്പുമാണ് ഇയാള്‍. ഒറ്റയ്ക്ക് താമസിച്ചിരുന്ന തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശിനി മാര്‍ത്തയെ(65) കൊലപ്പെടുത്തി സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദുമായിരുന്നു പ്രതികള്‍. 18 വയസ്സുള്ള ഇരുവരെയും പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാര്‍ …

പനത്തടി സ്വദേശിയെയും പെണ്‍സുഹൃത്തിനെയും കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ ആക്രമിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്തു; 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പനത്തടി സ്വദേശിയേയും പെണ്‍സുഹൃത്തിനെയും ലോഡ്ജ് മുറിയില്‍ വച്ച് ആക്രമിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് 17കാരന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. നിരവധി കേസുകളില്‍ പ്രതിയും മധൂര്‍, എസ്പി നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സാബിത്ത് (30), നായന്മാര്‍മൂല, അക്കരപ്പള്ളത്തെ അമീര്‍ അലി (30), 17കാരന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിധിയിലെ പനത്തടി, കോളിച്ചാല്‍, പാറക്കടവ് ഹൗസിലെ കെഎ മുഹമ്മദ് ഉദൈഫ് (22), പെണ്‍സുഹൃത്ത് …

രഹസ്യവിവരം, കസബ ബീച്ചിലെ വീട്ടില്‍ റെയ്ഡ്; കിടപ്പുമുറില്‍ നിന്ന് 3.37 ഗ്രാം എംഡിഎംഎ പിടികൂടി, യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നെല്ലിക്കുന്ന് കസബ ബീച്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 3.37 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാരന്‍ പി അഭിജിത്തി(26)നെ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് എസ്എച്ച്ഒ മെല്‍ബിന്‍ ജോസിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ പിവി മനുവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് കസബബീച്ചില്‍ നടന്ന റെയ്ഡിലാണ് എംഡിഎംഎ പിടികൂടിയത്. പ്രതിയുടെ ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടന്ന പരിശോധനയിലാണ് കിടപ്പുമുറിയിലെ തുണികള്‍ക്കിടയില്‍ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തിയത്. …