കാസര്‍കോട്: പെരിയ,കായക്കുളം, ഉഷസ്സിലെ പി.കെ കുഞ്ഞിരാമന്‍ (67)അന്തരിച്ചു. പെരിയ ടൗണിലെ കാളിയത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമയായ കുഞ്ഞിരാമന്‍ പെരിയ സഹകരണ ബാങ്ക് ഡയറക്ടര്‍, കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ പ്രവാസിയാണ്.
ഭാര്യ: ഉഷ താഴത്ത് വീട്. മക്കള്‍: നിധിന്‍ റാം, നിധീഷ് റാം (ഇരുവരും ദുബായ്). മരുമക്കള്‍: സിനി, നീന (ദുബായ്).
സഹോദരങ്ങള്‍: നാരായണി, പി.കെ നാരായണന്‍കുട്ടി, ഭാരതി, രോഹിണി, അംബിക.
മൃതദേഹം ഉച്ചക്ക് 12.30 മുതല്‍ രണ്ടു മണി വരെ കായക്കുളം ശ്രീ വിഷ്ണു ബ്രദേര്‍സ് ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകുന്നേരം 3ന് സ്മൃതിവനം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.







