ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ദുര്‍ഗക്ക് ഓവറോള്‍ കിരീടം

കാസര്‍കോട്: അഞ്ചു ദിവസങ്ങളിലായി അമ്പലത്തറയില്‍ നടന്ന ഹൊസ്ദുര്‍ഗ്ഗ് സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 613 പോയന്റുകളോടെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കിരീടം ചൂടി. 449 പോയന്റോടെ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടും 386 പോയന്റുകളോടെ കോടോത്ത് എ ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ ആധ്യക്ഷം വഹിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡോ. സി കെ സബിത ജനപ്രതിനിധികളായ നാരായണന്‍ മാടിക്കാല്‍, ടി വി വന്ദന, എ വി മിനി, കെ സുനിത, സി കൃഷ്ണകുമാര്‍, കെ വി ശ്രീജിത്ത്, കെ ബിന്ദു, എച്ച് സുമിത്ര, എം രേഖ, എ ഇ ഒ കെ സുരേന്ദ്രന്‍, പി ടി എ പ്രസിഡണ്ട് പി ജയകുമാര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, ജനറല്‍ കണ്‍വീനര്‍ പി വി രാജേഷ്, രാജേഷ് സ്‌ക്കറിയ, കെ വി പ്രശാന്ത് സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page