സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് സി പി എം നേതാവ് പി. ശശിയുടെ സഹോദരന്‍

കണ്ണൂര്‍: സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം
പി.ശശിയുടെ സഹോദരന്‍ മുണ്ടയോട് ശ്രേയസ്സിലെ പി. സരസന്‍ (54) ആണ് മരിച്ചത്. കണ്ണൂര്‍- കൂത്തുപറമ്പ് റോഡിലെ ആഡൂര്‍ പാലത്തിനു സമീപത്ത് ഇന്ന് (വ്യാഴം) രാവിലെ എഴുമണിയോടെയാണ് അപകടം. കൂത്തുപറമ്പില്‍ നിന്നു കണ്ണൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് സരസന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേയ്ക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ സരസനെ നാട്ടുകാര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍, പിള്ളയാര്‍ കോവിലിലെ ജീവനക്കാരനാണ് സരസന്‍. ജോലിക്കു പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിനു ഇടയാക്കിയതെന്നു നാട്ടുകാര്‍ ആരോപിച്ചു.

ഭാര്യ: അനിഷ . മകൾ: നന്ദന (വിദ്യാർത്ഥിനി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page