സ്‌കൂള്‍ കലോത്സവം കാണാന്‍ പോവുകയായിരുന്ന യുവതിയെയും മക്കളെയും അക്രമിച്ചതായി പരാതി;4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള സബ്ജില്ലാ സ്‌കൂള്‍ കലോത്സവം കാണാന്‍ പോവുകയായിരുന്ന യുവതിയെയും മക്കളെയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. പെര്‍ഡാല, ബാറടുക്കയിലെ ഷഹാന മന്‍സിലിലെ സല്‍മ (45)യുടെ പരാതിയില്‍ ബദിയഡുക്കയിലെ ധനേഷിനും കണ്ടാലറിയാവുന്ന മറ്റു നാലു പേര്‍ക്കുമെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെ നവജീവന്‍ സ്‌കൂള്‍ ഗേറ്റിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ സല്‍മയും നവജീവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മകന്‍ ഹനാന്‍ ഷഹല്‍, പത്തും പതിനൊന്നും വയസ്സുള്ള മറ്റു രണ്ടു മക്കള്‍ എന്നിവര്‍ക്കൊപ്പം കലോത്സവം കാണാന്‍ പോകുന്നതിനിടയിലാണ് അക്രമം ഉണ്ടായതെന്നു പരാതിയില്‍ പറഞ്ഞു. നവജീവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മകൻ ഹനാന്‍ ഷഹലിനെ തടഞ്ഞു നിര്‍ത്തി അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പരാതിക്കാരിക്കും മറ്റു രണ്ടു മക്കള്‍ക്കും അടിയേറ്റതെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page