കാസര്‍കോട്: നാലു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍, ഉദയംകുന്ന് ഝാന്‍സി ക്ലബ്ബിനു സമീപത്തു താമസക്കാരനായ വി.പ്രശാന്ത് (44) ആണ് മരിച്ചത്. ഇന്നലെ (ബുധന്‍) രാത്രി ഒന്‍പതു മണിയോടെയാണ് പ്രശാന്തിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ചിണ്ടന്- നാരായണി ദമ്പതികളുടെ മകനാണ്. സഹോദരന്: പ്രകാശന് (ആര്‍മി).







