കാസർകോട്: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും പ്രഖ്യാപനത്തിനുപിന്നാലെ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിമന്ത്രി മാരെ അഭിനന്ദനം കൊണ്ടു വീർപ്പുമുട്ടിച്ചു. കാസർകോട് ജില്ലാ കമ്മിറ്റി യോഗം അഭിനന്ദന പ്രമേയം പാസാക്കി.
ഇതിനു വേണ്ടിയുള്ള അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ ഇടപെടലുകളെയും യോഗം പ്രത്യേകം അഭിനന്ദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമ്മർ ബോർകള,
ഡെപ്യൂട്ടി ഡയറക്ടർ കെ.വി. ഹരിദാസ്, തൊഴിലുറപ്പ് ഓംബുഡ്സ്മാൻ രാജാറാം, സെക്രട്ടറി ഇ. കുഞ്ഞിരാമൻ പ്രസംഗിച്ചു.







