സ്വര്‍ണ വിലയില്‍ അമ്പരന്ന് ആഭരണപ്രേമികള്‍; രണ്ട് ദിവസത്തിനിടെ പവന് വര്‍ധിച്ചത് 4680 രൂപ, ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ധിച്ചത്. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 2320 രൂപയാണ് വര്‍ധിച്ചത്.
രണ്ട് ദിവസത്തിനിടെ പവന് 4680 രൂപയുടെ റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായി. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ് സ്വര്‍ണത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയേറ്റതോടെ ഡോളര്‍ ദുര്‍ബലമായതും ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്തായത്. രണ്ടുദിവസത്തിനിടെ ഏകദേശം 5600 രൂപയാണ് വര്‍ധിച്ചത്. യുഎസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം യുദ്ധം അവസാനിപ്പിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച വിജയിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ ഇടയാക്കും. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page