കാസര്‍കോട്: നെല്ലിക്കുന്ന് കസബ ബീച്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 3.37 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാരന് പി അഭിജിത്തി(26)നെ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് എസ്എച്ച്ഒ മെല്ബിന് ജോസിന്റെ നിര്‍ദേശപ്രകാരം എസ്ഐ പിവി മനുവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് കസബബീച്ചില് നടന്ന റെയ്ഡിലാണ് എംഡിഎംഎ പിടികൂടിയത്. പ്രതിയുടെ ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടന്ന പരിശോധനയിലാണ് കിടപ്പുമുറിയിലെ തുണികള്‍ക്കിടയില്‍ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ മൊഗ്രാല്‍ സ്വദേശി കബീറില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് അഭിജിത്ത് പറഞ്ഞു. വീട്ടില്‍ നിന്ന് ലഭിച്ച 6020 രൂപയും കര്‍ണാടക ബാങ്ക് എടിഎം കാര്‍ഡും ആധാറും എംഡിഎംഎ പൊതിഞ്ഞ തുണിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് വില്പനക്ക് എത്തിച്ചതാണ് മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. എസ്ഐ സുഭാഷ്, സിപിഒമാരായ രാഗേഷ്, സിനീഷ്, അഞ്ജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







