കാസര്‍കോട് നഗരത്തില്‍ 200 രൂപയുടെ കള്ളനോട്ട് ഇറങ്ങിയതായി പ്രചരണം; അന്വേഷണം തുടങ്ങി

കാസര്‍കോട്: നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ആരോ 200 കള്ളനോട്ടുമായി ഇടപാട് നടത്തിയതായി പ്രചരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരണം നടക്കുന്നത്. ഫോട്ടോകള്‍ക്കൊപ്പം ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്. കള്ളനോട്ട് കാസര്‍കോട്ടെ ഒരു കടയില്‍ ലഭിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ശബ്ദ സന്ദേശമുളളത്. അതേസമയം ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വിവരത്തെ തുടര്‍ന്ന് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കറന്‍സികള്‍ ഒറിജിനലാണോ എന്ന് തിരിച്ചറിയാന്‍ നോട്ടിന്റെ വെളുത്ത ഭാഗം വെളിച്ചത്തിന് നേരെ പിടിച്ചു നോക്കിയാല്‍ മഹാത്മാഗാന്ധിയുടെ ചിത്രവും, നോട്ടിന്റെ മൂല്യവും വ്യക്തമായി കാണാന്‍ സാധിക്കും.
പുതിയ നോട്ടുകളുടെ പിന്‍ഭാഗത്ത് ഗാന്ധിജിയുടെ കണ്ണടയോടുകൂടിയ ‘സ്വച്ഛ് ഭാരത്’ ലോഗോയും, മുദ്രാവാക്യവും പ്രിന്റ് ചെയ്തിട്ടുണ്ട്. നോട്ടിന്റെ പിന്‍ഭാഗത്ത് ഇടതുവശത്തായി അത് അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകും. നോട്ടിന്റെ വശങ്ങളില്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ‘RBI’, ‘Bharat’, ‘India’ എന്നും നോട്ടിന്റെ മൂല്യവും വളരെ ചെറിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് കാണാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page