തെക്കിലിലെ ബീഫാത്തിമ അന്തരിച്ചു

കാസർകോട്: തെക്കലിലെ പരേതനായ മുഹമ്മദ്‌. ടി എ യുടെ ഭാര്യ ബീഫാത്തിമ (83)അന്തരിച്ചു.മക്കൾ: അബ്‌ദുൽ സലാം( ദുബായ്)അബ്ദുൽ ലത്തീഫ് അബ്‌ദുൽ ഖാദർ, അസ്‌ലം ടി.ഡി,, ബൽക്കീസ്,വഹീദ, കുബ്റ,ഹസീന,മിസ്ബാഹ്.മരുമക്കൾ:റസാഖ് (മാങ്ങാട് ),അബൂബക്കർ (പള്ളിക്കര),ബഷീർ ഉപ്പള റഹീം ഉപ്പള ഇബ്രാഹിം ഉദുമ പടിഞ്ഞാർ ,ഫൗസിയ തെക്കിൽ,നസീമ കണ്ണാംകുളം,ഫസീല തായലങ്ങാടി,ഖദീജ മാണിക്കോത്ത്,സഹോദരങ്ങൾ : കെ. എസ്. ശംസുദ്ദിൻകെ കെ പുറം, ആസിയാബി ചെമ്പരിക്ക,അസ്മാബി പള്ളം,റുഖിയാബി കെ കെ പുറം ,ഔവാബി തളങ്കര, റുഖിയ,പരേതരായ സുബൈദ കടവത്ത്, ഖദീജ

‘പ്രതിവര്‍ഷം 3700 റോഡ് അപകടമരണങ്ങള്‍’, റോഡ് അപകടമരണങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയുമായി സർക്കാർ; നടൻ മമ്മൂട്ടി റോഡ് സേഫ്റ്റി മിഷന്‍ അംബാസഡര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകട മരണങ്ങള്‍ കുറയ്ക്കാന്‍ രൂപികരിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്‍ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടിയെ നിയമിച്ചു. റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം പതിനഞ്ചിന് രാവിലെ പതിനൊന്നിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. മറ്റ് സിനിമാതാരങ്ങൾ, സാഹിത്യകാരന്മാർ, സംഗീതജ്ഞർ എന്നിവരുടെയും പിന്തുണ തേടും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരിക്കണമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി വിഡി സതീശന്‍ മിഷന്റെ ചെയര്‍മാനും ഗതാഗത മന്ത്രി കോ- ചെയര്‍മാനുമാണ്. എട്ടുവകുപ്പുകളിലെ മന്ത്രിമാര്‍ …

ചെമ്മനാട് കൊമ്പനടുക്കത്തെ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു; സംസ്കാരം ഇന്ന്

കാസർകോട്: ചെമ്മനാട് കൊമ്പനടുക്കത്തെ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.മുത്തനാട് താമസിക്കുന്ന എം. രാധാകൃഷ്ണന്റെ ഭാര്യ ബിന്ദു എം.കെ (48) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ നടക്കും. പരേതനായ കോടംകൈ കുമാരന്റെയുംസരോജിനി ബാരയുടെയും മകളാണ്.മക്കൾ: രഞ്ജിത്ത്, രാജേഷ് (ഇരുവരും ദുബൈ).സഹോദരങ്ങൾ: സന്തോഷ് ( ബാര), മനോജ്(ബാര), സുധീഷ് ( ഓട്ടോ ഡ്രൈവർ, ബാര). പരേതയായ ലത.

പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമം; മോഷ്ടാവിനെ ധീരമായി നേരിട്ട് 61 കാരി, സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് മോഷ്ടാവിനെ തടഞ്ഞുവച്ചു

തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധീരമായി നേരിട്ട് വീട്ടമ്മ. രക്ഷപ്പെടാൻ ശ്രമിച്ച കള്ളന്റെ സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ടു വഴി മുടക്കി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചെങ്കൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസ് (40) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിന് സമീപത്തെ ഇടറോഡിലാണ് സംഭവം ഉണ്ടായത്. കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരി (61) വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ …