പശ്ചിമേഷ്യൻ സംഘർഷവും, ഗൾഫ് തൊഴിൽ പ്രതിസന്ധിയും: കാസർകോട്ട് വ്യാപാര മേഖലയിൽ കച്ചവട മാന്ദ്യം

കാസർകോട്: മാസങ്ങളായി അനിശ്ചിതമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷവും, ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിയും കാസർകോട്ട് വ്യാപാര മേഖലയിയിൽ കച്ചവട മാന്ദ്യം സൃഷ്ടിച്ചു. കച്ചവട സ്ഥാപനങ്ങൾ നിലനിൽപ്പിന് ഭീഷണി നേരിടുന്നു.

കച്ചവടം ഇല്ലാത്തതുമൂലം ശമ്പളം,ബാങ്ക് ലോൺ തുടങ്ങിയവ
പല വ്യാപാരസ്ഥാപ നങ്ങളിലും
മുടങ്ങുന്നു.ലക്ഷങ്ങൾ ലോണെടുത്ത് വ്യാപാരം തുടങ്ങിയവരാണ് ഏറെ പ്രയാസപ്പെടുന്നത്. ലോൺ തിരിച്ചടവില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വ്യാപാരികൾ തിരിച്ചറിയുന്നുമുണ്ട്.പല വ്യാപാരസ്ഥാപ നങ്ങളും മാസങ്ങളോ ളമായി കച്ചവടം ഇല്ലാത്തത് മൂലം അടച്ചുപൂട്ടൽ ഭീഷണിയും നേരിടുന്നു.

ഗൾഫിൽ സൗദി അറേബ്യയിൽ ഉണ്ടായിട്ടുള്ള തൊഴിൽ പ്രതിസന്ധിയാണ് വ്യാപാര മേഖലയെ കൂടുതൽ വഷളാക്കിയത്. സൗദി അറേബ്യയിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ തന്നെ പ്രവാസികൾക്ക് നാട്ടിലേക്കുമടങ്ങാനാവാത്ത സ്ഥിതിയുമുണ്ട്. പ്രവാസികളുടെ തൊഴിൽ പ്രതിസന്ധിയിലും, നാട്ടിൽ വരാൻ ആകാത്തതിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹായത്തിന് എത്തുന്നില്ലെന്ന ആക്ഷേപവും പ്രവാസികൾക്കുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page