മഞ്ചേശ്വരം: തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങളും അവകാശനിഷേധങ്ങളും സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു എസ്ഡിപിഐ സംഘടിപ്പിച്ച തീരദേശ മുന്നേറ്റത്തിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. മുന്നേറ്റത്തിന് കുമ്പളയിൽ വൻ സ്വീകരണം നൽകി.
തീരദേശ മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ, തീരദേശ സംരക്ഷണം, വികസന രംഗത്തെ അവഗണന തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് മുന്നേറ്റം.
കുമ്പളയിലെ തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനങ്ങൾ ജാഥ ക്യാപ്റ്റൻ പി ആർ സിയാദ് സ്വീകരിച്ചു.
കുമ്പളയിൽ നടന്ന സ്വീകരണ യോഗത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശബീർ പെസോട്ട് സ്വാഗതം പറഞ്ഞു. ജാഥാ സന്ദേശം മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം ശരീഫ് പാവൂർ അവതരിപ്പിച്ചു.
ജാഥാ ക്യാപ്റ്റൻ പി. ആർ. സിയാദ്, അൻവർ







