ചെമ്മനാട് കൊമ്പനടുക്കത്തെ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു; സംസ്കാരം ഇന്ന്

കാസർകോട്: ചെമ്മനാട് കൊമ്പനടുക്കത്തെ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.മുത്തനാട് താമസിക്കുന്ന എം. രാധാകൃഷ്ണന്റെ ഭാര്യ ബിന്ദു എം.കെ (48) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ നടക്കും. പരേതനായ കോടംകൈ കുമാരന്റെയുംസരോജിനി ബാരയുടെയും മകളാണ്.മക്കൾ: രഞ്ജിത്ത്, രാജേഷ് (ഇരുവരും ദുബൈ).സഹോദരങ്ങൾ: സന്തോഷ് ( ബാര), മനോജ്(ബാര), സുധീഷ് ( ഓട്ടോ ഡ്രൈവർ, ബാര). പരേതയായ ലത.

പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമം; മോഷ്ടാവിനെ ധീരമായി നേരിട്ട് 61 കാരി, സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് മോഷ്ടാവിനെ തടഞ്ഞുവച്ചു

തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധീരമായി നേരിട്ട് വീട്ടമ്മ. രക്ഷപ്പെടാൻ ശ്രമിച്ച കള്ളന്റെ സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ടു വഴി മുടക്കി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചെങ്കൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസ് (40) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിന് സമീപത്തെ ഇടറോഡിലാണ് സംഭവം ഉണ്ടായത്. കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരി (61) വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ …