കാസര്‍കോട്: പാമ്പ്, തവളയെ വിഴുങ്ങുന്നത് സാധാരണം. എന്നാല്‍ ഇരതേടി വന്ന പാമ്പിനെ തവള വിഴുങ്ങിയാലോ? ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 11 മണിയോടെ പരപ്പ, ബിരിക്കുളത്താണ് കൗതുകകരമായ സംഭവം നടന്നത്.
അസാധാരണമായ എന്തോ ശബ്ദം കേട്ടാണ് ബിരിക്കുളം ടൗണിലെ വ്യാപാരിയായ ടി ജോസ് കടയുടെ പരിസരം ശ്രദ്ധിച്ചത്. സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആദ്യമൊന്ന് അമ്പരിപ്പിച്ചു. യാഥാര്‍ത്ഥ്യം തന്നെയാണോ കണ്‍മുന്നില്‍ കാണുന്നത് എന്നറിയാതെ ഒരു നിമിഷം അദ്ദേഹം പകച്ചുപോയി. പാമ്പിന്റെ തലഭാഗമാണ് തവള ആദ്യം അകത്താക്കിയതെന്നു നിരീക്ഷണത്തിലൂടെ ഉറപ്പാക്കി. പിന്നെ ഒട്ടും അമാന്തിച്ചില്ല. കൗതുകകരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു തുടങ്ങി.തവളയുടെ സമീപം വരെ എത്തിയെങ്കിലും ഇരയെ പാതിവഴിക്കു വിട്ടു പോകാന്‍ തവള തയ്യാറായില്ല. ഏഴുമിനിറ്റിനകം പാമ്പിനെ മുഴുവനുമായി തവള വിഴുങ്ങിയതായി ടി ജോസ് പറഞ്ഞു.







