ഏകാധിപത്യമെന്ന് ആരോപണം: കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സന്റെ ചേംബറിനു മുന്നില്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ സത്യാഗ്രഹം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഏകാധിപത്യം നടത്തുന്നുവെന്ന് ആരോപിച്ച് ബി ജെ പി കൗണ്‍സിലര്‍മാര്‍ സത്യാഗ്രഹം തുടങ്ങി. ചെയര്‍പേഴ്‌സന്റെ ചേംബറിനു മുന്നിലാണ് അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയത്.കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാതെയുള്ള നടപടി അവസാനിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ ഗുരുപ്രസാദ് പ്രഭു, കെ ആര്‍ ഹരീഷ്, രവീന്ദ്ര പൂജാരി, ശ്രുതി വികാസ്, ദിവ്യ സന്ദീപ്, ശാരദ ജെ പിനഗര്‍, സുധാറാണി, രാജേഷ് അമെയ്, മധുകര, അരുണ്‍കുമാര്‍ ഷെട്ടി, രാമകൃഷ്ണ ഹൊള്ള, രേഷ്മ ആര്‍ എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. കൗൺസിലിനെ നോക്കുകുത്തിയാക്കി …

സിപിഎം നേതാവ് വി സുരേന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ സിപിഎം മുതിര്‍ന്ന നേതാവ് വി.സുരേന്ദ്രന്‍ അന്തരിച്ചു. 72 വയസായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ പെരിയടുക്കയിലാണ് താമസം. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം കാസര്‍കോട് ജില്ലാ രൂപീകരണത്തിന് മുമ്പും അതിന് ശേഷം കുറേകാലവും സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനായിരുന്നു അന്ന് ഏരിയ സെക്രട്ടറി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ദിനേശ് ബീഡി ചൗക്കി ബ്രാഞ്ച് മേസ്തിരിയായിരുന്നു. സി.പിഎം കാസര്‍കോട് ഏരിയ കമ്മറ്റി അംഗം, മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ സെക്രട്ടറി, …

പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്‌നേഹാദരവ് നടത്തി

കാസര്‍കോട്: പെരിയ മണ്ഡലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സ്‌നേഹാദരവ് നടത്തി. സംസ്ഥാന ജയില്‍ ഉപദേശക സമിതി അംഗമായ ധന്യാ സുരേഷ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തങ്കമണി ടീച്ചര്‍, അക്രമക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച മണ്ഡലം കമ്മിറ്റി അംഗം ചന്ദ്രന്‍ ആറംപ്പള്ളം എന്നിവര്‍ക്കാണ് സ്‌നേഹാദരവ് നല്‍കിയത്. മണ്ഡലം പ്രസിഡണ്ട് രാജന്‍ അരീക്കര ആധ്യക്ഷം വഹിച്ചു. പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. രാമകൃഷ്ണന്‍, പഞ്ചായത്തംഗങ്ങൾ, തുടങ്ങിയവര്‍ സംബന്ധിച്ചു.

കോളിച്ചാലിലെഎം ഡി എം എ വേട്ട: ചേവാര്‍ സ്വദേശി അറസ്റ്റില്‍;പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി, മുഴുവന്‍ പ്രതികളെയും പൂട്ടാന്‍ രാജപുരം പൊലീസ്

കാസര്‍കോട്: കാറില്‍ കടത്തിയ 70.87 ഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ ഒരാളെ കൂടി രാജപുരം പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള, കയ്യാര്‍, ചേവാറിലെ അബ്ദുല്‍ റസാഖി (36)നെയാണ് രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.സെപ്തംബര്‍ 30നാണ് കോളിച്ചാലില്‍വച്ച് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നു പിടികൂടിയത്. കയ്യാര്‍, ചേവാറിലെ മുഹമ്മദ് ഷെരീഫ് (38), പുത്തിഗെ, എ കെ ജി നഗറിലെപി കെ അബ്ദുല്‍ …

ഗള്‍ഫുകാരന്റെ ഭാര്യയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ജൂഡോ രാഹുല്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഗള്‍ഫിലുള്ളയാളുടെ ഭാര്യയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗറിലെ ജെ. രാഹുല്‍ എന്ന ജൂഡോ രാഹുലിനെയാണ് (34) ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എംപി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെപി ഷൈനും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്‌തെന്ന പരാതിയില്‍ രാജന്‍ ഭാര്യ മിനി എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവര്‍ ഒളിവിലാണ്. രാജന്റെ വാടക വീട്ടില്‍ വച്ചാണ് രാഹുല്‍ യുവതിയെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം …

നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയില്‍ കാറിടിച്ചു; ഒന്നാം വര്‍ഷ പി യു സി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുത്തൂർ: നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിക്കു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പുത്തൂരിലെ ഒരു കോളേജില്‍ ഒന്നാം വര്‍ഷ പി യു സി വിദ്യാര്‍ത്ഥിയായ അശ്വിന്‍ ജോജോ ജോര്‍ജ്ജാ(16)ണ് മരിച്ചത്. ഇന്നു (വ്യാഴം) പുലര്‍ച്ചെ നെല്ലിയാടി ദേശീയപാതയിലെ കര്‍ബസങ്കയ്ക്കു സമീപത്താണ് അപകടം. നെല്ലിയാടിയിലെ പ്രമുഖ ഹോട്ടലായ ‘ഫ്‌ളവേഴ്‌സ്’ ഉടമ ജോജോ ടി ജോര്‍ജ്ജിന്റെ മകനാണ് അശ്വിന്‍.

‘മാലിന്യം തള്ളിയെ’ സി സി ടി വി ക്യാമറ ഒപ്പിയെടുത്തു; നവോദയ ഫ്രണ്ട് ക്ലബ്ബ് പൊലീസില്‍ പരാതി നല്‍കി; കുമ്പള പഞ്ചായത്തിനും പരാതി

കുമ്പള: ഭാസ്‌ക്കരനഗര്‍ അങ്ങനങ്ങു ക്ലീനാവണോ?ഇന്നു രാവിലെ മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി കൊണ്ടുവന്നു ഭാസ്‌ക്കര നഗറിനടുത്തെ കോളേജിനു സമീപത്തുള്ള കോണമ്മ കോമ്പൗണ്ടിന്റെ ഗേറ്റിനു മുന്നിലിട്ടു ഒന്നുമറിയാത്ത പോലെ നടന്നു പോയ ഷര്‍ട്ടിടാത്ത ആളുടെ ചലനങ്ങള്‍ തൊട്ടടുണ്ടായിരുന്ന സി സി ടി വി ക്യാമറ ഒപ്പിയെടുത്തു. കുമ്പള പഞ്ചായത്തിലെ ശാന്തിപ്പള്ള മുതല്‍ നാരായണ മംഗലം വരെ റോഡ് സൈഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍ ജെ സി ബി ഉപയോഗിച്ചും സേവന പ്രവര്‍ത്തനങ്ങളിലൂടെയും നവോദയ ക്ലബ്ബ് പ്രവര്‍ത്തകര്‍ ക്ലീനാക്കി നാടിനു തന്നെ മാതൃക പകരുകയായിരുന്നു. …

വസ്ത്രം ഉണക്കാനിടുന്നതിനിടെ അയല്‍കമ്പി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി; കോളേജ് വിദ്യാര്‍ഥി മരിച്ചു, രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മരിച്ചു

മംഗളൂരു: വസ്ത്രം ഉണക്കാനിടുന്നതിനിടെ അയല്‍കമ്പി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി മകനും രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ മൂഡ്ബിദ്രി പാലഡ്ക വര്‍ണബെട്ടുവിലാണ് ദാരുണ സംഭവം നടന്നത്. മേഴ്സി മസ്‌കറീനാസ് (45), മകന്‍ ഷോണ്‍ മസ്‌കറീനാസ് (18) എന്നിവരാണ് മരിച്ചത്. മൂഡ്ബിദ്രിയിലെ ഹോളി റോസറി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഷോണ്‍ മസ്‌കറീനാസ്. അലക്കിയ ശേഷം വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വീടിന് സമീപത്തുകൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. ഇതിനടുത്താണ് അയല്‍കമ്പി സ്ഥാപിച്ചിരുന്നത്. ആടിയുലഞ്ഞ അയല്‍കമ്പി …

കാറ്റും മഴയും: കോളംകുളത്ത് കനത്ത കൃഷി നാശം

കാസര്‍കോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കനത്ത കൃഷി നാശം. കോളംകുളത്തെ നെല്ലിയാനക്കല്‍ സിബി, വി കെ ഹരീഷ് എന്നിവരുടെ തോട്ടത്തിലാണ് കനത്ത നാശം ഉണ്ടായത്. മൂപ്പെത്താത്ത നൂറോളം കപ്പകള്‍ പാടെ മറിഞ്ഞു വീണു. കാട്ടു പന്നികളുടെ ആക്രമണത്തെ അതിജീവിച്ചാണ് ഇരുവരും കപ്പ കൃഷി ഇറക്കിയത്. വിളവെടുപ്പിനു സമയം അടുത്തുവരുന്നതിനിടയില്‍ ഉണ്ടായ ശക്തമായ കാറ്റും മഴയും ഇരുവരെയും കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. മലയോരത്തിന്റെ പല ഭാഗങ്ങളിലും കാറ്റും മഴയും കനത്ത …

മക്കളെ കൂടെ അയക്കില്ലെന്നു പറഞ്ഞ വിരോധം: ജോലി സ്ഥലത്തു കയറി ഭാര്യയെ ആക്രമിച്ച യുവാവിനെ ജയിലിലടച്ചു, സംഭവം പെര്‍വാഡില്‍

കാസര്‍കോട്: മക്കളെ കൂടെ അയക്കില്ലെന്നു പറഞ്ഞ വിരോധത്തില്‍ ജോലി സ്ഥലത്തു കയറി ഭാര്യയെ ആക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു റിമാന്റിലാക്കി. കാസര്‍കോട്ടെ മുഹമ്മദ് ആസിഫിനെയാണ് രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തത്.ബംബ്രാണയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എസ് ഷമീമ (32)യുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി. പെര്‍വാഡിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പെട്രോള്‍ പമ്പിലെത്തിയ ഭര്‍ത്താവ് മുഹമ്മദ് ആസിഫ് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയത കേസില്‍ …

കെഎസ്ടിപി റോഡില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

പയ്യന്നൂര്‍: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കെ.എസ്.ടി.പി റോഡില്‍ അടുത്തില ഇറക്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടുത്തില സ്വദേശി സുലോചന(52)യാണ് മരിച്ചത്. അമിത വേഗതയില്‍ വന്ന അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താത പോയി. വിവരമറിഞ്ഞ് പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിന് കാരണമായ വാഹനത്തെ കുറിച്ച് വിവരം …

ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ പോയ 21 കാരിയെ കാണാതായി

കാസര്‍കോട്: ആധാര്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനാണെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെക്രാജെ, ബീജന്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശ്രേയ (21)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് സഹോദരന്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്നലെ (ബുധന്‍) രാവിലെയാണ് ശ്രേയ ആധാര്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നുവെന്നു പറഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; മുഖ്യപ്രതികള്‍ മൈസൂരുവില്‍ പിടിയില്‍

പയ്യന്നൂര്‍: പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുഖ്യ പ്രതികള്‍ മൈസൂരുവില്‍ പിടിയില്‍. സായൂജ് പി, ജിഷ്ണു വി, സുന്ദരന്‍ എം എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്. നേരത്തെ പ്രാദേശിക ബിജെപി നേതാവും കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷി(42)നെ കേസില്‍ അറസ്റ്റുചെയ്തിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.കഴിഞ്ഞ ജൂണ്‍ മാസം രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്ന സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ …

നടാലിലെ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഷബീര്‍ താണ മരിച്ചു; അപകടത്തില്‍ വ്‌ലോഗര്‍ ശിവത്തില്‍ അനൂപ് നേരത്തെ മരിച്ചിരുന്നു

കണ്ണൂര്‍: നടാല്‍ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഷബീര്‍ താണ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഈമാസം 15 രാത്രിയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ചാലാട് സ്വദേശിയായ ജനകീയ വ്‌ലോഗര്‍ ശിവത്തില്‍ അനൂപ് നേരത്തെ തന്നെ മരിച്ചിരുന്നു. മാഹിയിലെ പള്ളിപ്പെരുന്നാള്‍ ചിത്രീകരിക്കാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. നടാലില്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ടുപാഞ്ഞെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് …

ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു

ഇടുക്കി: കുടുംബകലഹത്തെ തുടര്‍ന്ന് യുവാവ് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി എസ്റ്റേറ്റ് ലയത്തിലാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. പ്രിയങ്ക (30), മാതാവ് നേശം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സാരമായി പരിക്കേറ്റ നിലയില്‍ പ്രിയങ്കയുടെ പിതാവ് ഇസ്രായേലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റു ചെയ്തു.വിദേശത്തു ജോലി ചെയ്യുന്ന പ്രിയങ്ക ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രി മദ്യ ലഹരിയിലായിരുന്ന പ്രിന്‍സ് ഭാര്യയെയും മാതാവിനെയും വെട്ടിക്കൊല്ലുകയായിരുന്നു. …

കനത്ത മഴ: തിരുവനന്തപുരത്ത് റെയില്‍വെ ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു വീണു; ട്രെയിന്‍ എഞ്ചിന്‍പാളം തെറ്റി, നിരവധി ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം: പാറശാലയില്‍ റെയില്‍വെ ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ബിലാസ്പൂര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു വീണത്. തൊട്ടു പിന്നാലെ എത്തിയ ട്രെയിനിന്റെ എഞ്ചിന്റെ നാലു വീലുകള്‍ പാലം തെറ്റുകയായിരുന്നു. ആർക്കും പരിക്കില്ല. കനത്ത മഴയാണ് മണ്ണിടിച്ചിലിനു കാരണമായത്. മണ്ണു നീക്കാനുള്ള ശ്രമം തുടരുന്നു. അപകടത്തെ തുടര്‍ന്ന് മൂന്നു ട്രെയിനുകള്‍ പിടിച്ചിട്ടു. താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍, മധുരൈ-പുനലൂര്‍ എക്‌സ്പ്രസ്, താംബരം- …

കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; അജാസ് ഖാനെയും അലീനയെയും പിടികൂടിയത് ഹോട്ടൽ മുറിയിൽ നിന്ന്, അന്വേഷിച്ചെത്തിയ പൊലീസിനു മർദനം

കൊല്ലം: കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ. ഇരുവരുംകോട്ടമുക്കിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.രാത്രിയിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ചൊവ്വാഴ്ച രാത്രി അലീനയെ അജാസ് ഖാൻ …

കുടകിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു, അപകടത്തിൽപ്പെട്ടത് മലയാളികൾ

കുടക്: കുടകിൽ വീരാജ്പേട്ട താലൂക്കിലെ സിദ്ധാപുരക്ക് സമീപം ബഡഗ ബനംഗല ഗ്രാമത്തിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഇവിടെ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന വിജേഷ് (36), ഭാര്യ: പ്രമിത (35), മകൾ ലിയ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ജോലികഴിഞ്ഞ് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാവിലെ തോട്ടം തൊഴിലാളികളാണ് കാർ മുങ്ങിയ നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ വാഹനം തടാകത്തിന് പുറത്ത് എത്തിച്ചുവെങ്കിലും കാറിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് പേരും മരിച്ചിരുന്നു. …