കാസര്‍കോട്: കാസര്‍കോട്ടെ സിപിഎം മുതിര്‍ന്ന നേതാവ് വി.സുരേന്ദ്രന് അന്തരിച്ചു. 72 വയസായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ പെരിയടുക്കയിലാണ് താമസം. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം കാസര്‍കോട് ജില്ലാ രൂപീകരണത്തിന് മുമ്പും അതിന് ശേഷം കുറേകാലവും സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനായിരുന്നു അന്ന് ഏരിയ സെക്രട്ടറി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ദിനേശ് ബീഡി ചൗക്കി ബ്രാഞ്ച് മേസ്തിരിയായിരുന്നു. സി.പിഎം കാസര്‍കോട് ഏരിയ കമ്മറ്റി അംഗം, മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ സെക്രട്ടറി, ബീഡിത്തൊഴിലാളി യൂനിയന്‍ താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ പാര്‍ടി മെമ്പറാണ്. മൃതദേഹം സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വക്കും. സംസ്കാരം പാറക്കട്ട ശ്മശാനത്തില്‍ നടക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവവരുടെയും സ്നേഹം പിടിച്ചുപറ്റിയിരുന്ന നേതാവായിരുന്നു. ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: വിലാസിനി, ദിവ്യ, ദില്‍ന. മരുമക്കള്‍: രമേശ്, മഹേഷ്, പരേതനായ ദാസന്.







