മഞ്ചക്കല്ലിൽ കാട്ടുപോത്തിനെ കണ്ട് സ്കൂട്ടർ വെട്ടിക്കുന്നതിനിടെ മറിഞ്ഞ് അപകടം; നഴ്സിംഗ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ കേസെടുത്തു
കാസർകോട്: കാട്ടുപോത്തിനെ കണ്ട് സ്കൂട്ടർ വെട്ടിക്കുന്നതിനിടെ മറിഞ്ഞ് നഴ്സിംഗ് വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഓടിച്ച ആൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കരിവേടകം തങ്കത്തടുക്കം സ്വദേശി അമൽരാജിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21ന് പുലർച്ചെ ഇരിയണ്ണി – ബോവിക്കാനം റോഡിൽ മഞ്ചക്കല്ലിൽ വച്ചാണ് അപകടമുണ്ടായത്. കരിവേടകം തങ്കത്തടുക്കം സ്വദേശിനി വി ആർ ജിതിന(19)ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. കാട്ടുപോത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ അശ്രദ്ധയിലും അജാഗ്രതയിലും വാഹനം ഓടിച്ച് പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണു പരിക്കേറ്റു എന്നാണ് …