തൃക്കരിപ്പൂര്‍: മീന്‍ വാങ്ങാനെത്തിയ യുവതിയെ കടന്നു പിടിച്ച സ്വകാര്യ ബസ് ജീവനക്കാരന് അറസ്റ്റില്‍. മാതമംഗലം സ്വദേശി പി രാജേഷി(46)നെയാണ് അലാമിപ്പള്ളിയില്‍ വച്ച് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. തൃക്കരിപ്പൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ബീരിച്ചേരിയിലെ മല്സ്യവില്പന കേന്ദ്രത്തിന് സമീപത്തുവച്ചാണ് യുവതിയെ ഉപദ്രവിച്ചത്. യുവതി ബഹളം വച്ചതോടെ ആളുകള്‍ തടിച്ചുകൂടുകയും അതിനിടെ യുവാവ് സ്ഥലം വിടുകയുമായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.







