കാസര്‍കോട്: അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ച മദ്രസ അധ്യാപകന് കുണിയ കാനത്തില്‍ സ്വദേശി അബ്ദുല്‍ റഹീം ബദവിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ദേളി സഅദിയ കാംപസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് കുണിയ കാനത്തെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെരിയ ഇല്യാസ് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ജോലി ആവശ്യാര്‍ത്ഥം മൂന്ന് മാസം മുമ്പാണ് റഹീം അബുദാബിയിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുണിയ റീഫഹിയ മസ്ജിദ് ഇമാമായും കുണിയ മിന്‍ഹാജ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. എസ്.വൈ.എസ് പെരിയ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറിയായിരുന്നു.







