മലപ്പുറം: റബ്ബര്‍ മരത്തിന്റെ കൊമ്പ് തലയില്‍ വീണ് 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊളത്തൂര്‍ മൂര്‍ക്കനാട് പതിനൊന്നാം വാര്‍ഡില്‍ പുന്നക്കാട് ചേരങ്ങത്തൊടി സലീമിന്റെ മകള്‍ സന്‍ഹ ഫാത്തിമ ആണ് മരിച്ചത്. വളപുരം ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. വിറക് ശേഖരിക്കാന്‍ റബര്‍ തോട്ടത്തില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി മരക്കൊമ്പ് പൊട്ടി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ഹയെഇഎംഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആയിശാബിയാണ് മാതാവ്.ശിന്ഫ ഏക സഹോദരിയാണ്. പുന്നക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവ് ചെയ്തു.








