പയ്യന്നൂര്‍: വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ട കൃഷി ഓഫീസര്‍ മരിച്ചു. മുത്തത്തി ഖാദി സെന്ററിന് സമീപത്തെ കൃഷി അസിസ്റ്റന്റ് ഓഫീസര്‍ വി സുരേഷ് (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്‍ജിഒ യൂനിയന്‍ നേതാവായിരുന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍, യുവജന വായനശാല മുന്‍ പ്രസിഡണ്ട്, സെക്രട്ടറി, മുത്തത്തി അയ്യപ്പന് ശാസ്താക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. തപാല്‍വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന് കോടൂര് വീട്ടില്‍ കൃഷ്ണന്റെയും കൗസല്ല്യയുടെയും മകനാണ്. ഭാര്യ: നിത(അധ്യാപിക, ചീമേനി ഐ.എച്ച്.ആര്.ഡി കോളേജ്), മകള്‍: നിവേദിത (കോളേജ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഡോ.വിശ്വന് (ബിഎച്ച്എം പയ്യന്നൂര്‍), സുനീഷ്, ലസിത.








