മഞ്ചക്കല്ലിൽ കാട്ടുപോത്തിനെ കണ്ട് സ്കൂട്ടർ വെട്ടിക്കുന്നതിനിടെ മറിഞ്ഞ് അപകടം; നഴ്സിംഗ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ കേസെടുത്തു

കാസർകോട്: കാട്ടുപോത്തിനെ കണ്ട് സ്കൂട്ടർ വെട്ടിക്കുന്നതിനിടെ മറിഞ്ഞ് നഴ്സിംഗ് വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഓടിച്ച ആൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കരിവേടകം തങ്കത്തടുക്കം സ്വദേശി അമൽരാജിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21ന് പുലർച്ചെ ഇരിയണ്ണി – ബോവിക്കാനം റോഡിൽ മഞ്ചക്കല്ലിൽ വച്ചാണ് അപകടമുണ്ടായത്. കരിവേടകം തങ്കത്തടുക്കം സ്വദേശിനി വി ആർ ജിതിന(19)ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. കാട്ടുപോത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ അശ്രദ്ധയിലും അജാഗ്രതയിലും വാഹനം ഓടിച്ച് പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണു പരിക്കേറ്റു എന്നാണ് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതി. പരിക്കേറ്റതിനെ തുടർന്ന് ഒരു മാസമായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാർത്ഥിനി. സംഭവത്തിൽ പൊലീസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി മൊഴിയെടുക്കുമ്പോഴാണ് പരാതി ഉന്നയിച്ചത്. ബിഎൻ എസ് പ്രകാരം 281, 125(എ ) വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
കാട്ടുപോത്ത് സ്കൂട്ടറിൽ ഇടിച്ചെന്നായിരുന്നു അന്ന് പ്രചരിച്ചത്. സ്കൂട്ടർ ഓടിച്ച അമൽ രാജിനും അന്ന് പരിക്കേറ്റിരുന്നു. മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കയറ്റി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page