ഭണ്ഡാരം തുറക്കാൻ പറ്റിയില്ല; 3 ചാക്ക് തേങ്ങ മോഷ്ടിച്ച് 14 കാരൻ, ക്ഷേത്രത്തിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ തേങ്ങ മോഷണം. കവർച്ച നടത്തിയത് 14കാരൻ. സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ കുട്ടിയാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായി. ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര വളപ്പിൽ വെച്ചിരുന്ന 3 ചാക്ക് തേങ്ങയുമായി സ്ഥലം വിടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. പുലർച്ചെ 1.30ന് എത്തി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി പൂട്ട് തുറക്കാൻ പല തവണ ശ്രമം …