ചെറുവത്തൂര്: ഭൂട്ടാനില് നടന്ന അന്താരാഷ്ട്ര ലങ്കാടി ചാമ്പ്യന്ഷിപ്പില് ഇന്ത്യന് ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച പിലിക്കോടിന്റെ അഭിമാന താരങ്ങള്ക്ക് റെയില്വേ സ്റ്റേഷനില് ആവേശോജ്ജ്വല സ്വീകരണം നല്കി. പിലിക്കോട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തകരും നാട്ടുകാരും ചേര്ന്ന് ഷാള് അണിയിച്ച് താരങ്ങളെ സ്വീകരിച്ചു. അന്താരാഷ്ട്ര തലത്തില് രാജ്യത്തെയും നാടിനെയും പ്രതിനിധീകരിച്ച് മികച്ച നേട്ടം കൈവരിച്ച എം അഭിന, എന്.വി റീമ, രാകേഷ് ഉണ്ണി, രസ്വിന് രാജ്
ആര്യ സി.വി(വടക്കേക്കാട്) എന്നിവര്ക്കാണ് സ്വീകരണം നല്കിയത്. മണ്ഡലം പ്രസിഡന്റ് എം മനോഹരന്, വിവി ബാബു, ശ്രീജ കണ്ണങ്കൈ, സന്ദീപ്, സുധീഷ് തുടങ്ങിയവരും കായിക പ്രേമികളും നാട്ടുകാരും ചടങ്ങില് സംബന്ധിച്ചു.







