പമ്പ് സെറ്റ് മോഷണം; പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: പറമ്പില്‍ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് മോഷ്ടിച്ചയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയും കോളിച്ചാലില്‍ താമസക്കാരനുമായ ശ്യാംലാലി(41)നെയാണ് രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തു.പാണത്തൂരിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് കഴിഞ്ഞദിവസം മോഷണം പോയത്.

കാവേരി സംക്രമണ ദിനത്തില്‍ കുമ്പള മുജങ്കാവ് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി

കുമ്പള: മുജങ്കാവ് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തീര്‍ഥസ്‌നാനത്തിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആയിരങ്ങളെത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. തുലാസംക്രമദിവസത്തിലാണ് ഇവിടെ തീര്‍ഥസ്‌നാനം നടക്കുന്നത്. പുലര്‍ച്ചെ നാലോടെ വാദ്യാഘോഷങ്ങളോടെയാണ് കാവേരി തീര്‍ഥ സ്‌നാനം ആരംഭിച്ചത്. വിശ്വാസികള്‍ ക്ഷേത്രകുളത്തില്‍ 3 പ്രാവശ്യം മുങ്ങിക്കയറി മുതിരയും അരിയും അര്‍പ്പിച്ചു. ക്ഷേത്രമുറ്റത്ത് വച്ചിട്ടുള്ള വലിയപാത്രത്തില്‍ ബാക്കിവച്ച അരിയും മുതിരയും നിക്ഷേപിക്കുകയാണ് ചടങ്ങ്. തീര്‍ഥസ്‌നാനം നടത്തി പ്രാര്‍ഥിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ മാറുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലും കുളത്തിലും …

പാലാട്ട് ചിറക്കരയിലെ ഇന്ദ്രസേനി അമ്മ അന്തരിച്ചു

കാസർകോട്: കാലിക്കടവ്, എരവിൽ പാലാട്ട് ചിറക്കര വീട്ടിൽ ഇന്ദ്രസേനി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പറമ്പത്ത് ദാമോധര പൊതുവാൾ.മക്കൾ : പി.സി ഹേമലത,പി സി ശ്രീനിവാസൻ(റിട്ട. പ്രിൻസിപ്പൽ പയ്യന്നൂർ കോളജ്). മരുമക്കൾ:പി പി കൃഷണൻ (റിട്ട. ഡിജി എം, ബി.എസ്.എൻ എൽ ).അമൃത കെ.(അദ്ധ്യാപിക,രാജാസ് എച്ച്.എച്ച്.എസ് നീലേശ്വരം).സഹോദരങ്ങൾ : പി സി ലീലാവതി, പി സി ഗോവിന്ദൻ അടിയോടി, പരേതരായ പി സി ബാലകൃഷ്ണൻ അടിയോടി, പി സി വിജയൻ അടിയോടി, പി സി ശശിധരൻ …

നവരാത്രി: തിങ്കളാഴ്ചത്തെ പൊതു അവധി ഉത്തരവിറങ്ങി; ബാങ്കുകള്‍ അടഞ്ഞു കിടക്കുക തുടര്‍ച്ചയായ നാലു ദിവസങ്ങള്‍

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച (ഒക്ടോബര്‍ 19) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇത് പ്രകാരം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അവധി യായയതിനാല്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

അസം സ്വദേശിയുടെ പേരിൽ അക്കൗണ്ട്; കൈക്കൂലിക്ക് വൈക്കം സിഐയുടെ അതിബു​ദ്ധി, സി ഐ ഓഫീസില്‍ വിജിലന്‍സ് പരിശോധന, 2.28 ലക്ഷം രൂപയുടെ ഇടപാടുകൾ കണ്ടെത്തി

കോട്ടയം: വൈക്കം സി ഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. സി ഐ ഷമീര്‍ഖാന്‍ അനധികൃത പണ ഇടപാടുകള്‍ നടത്തിയതു കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ്, ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരിട്ടും യുപിഐ ട്രാന്‍സാക്ഷന്‍ വഴിയും പണം വാങ്ങിയെന്നായിരുന്നു പരാതി ലഭിച്ചത്. അസം സ്വദേശിയായ ഒരാളുടെ …

ഭണ്ഡാരം തുറക്കാൻ പറ്റിയില്ല; 3 ചാക്ക് തേങ്ങ മോഷ്ടിച്ച് 14 കാരൻ, ക്ഷേത്രത്തിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ തേങ്ങ മോഷണം. കവർച്ച നടത്തിയത് 14കാരൻ. സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ കുട്ടിയാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായി. ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര വളപ്പിൽ വെച്ചിരുന്ന 3 ചാക്ക് തേങ്ങയുമായി സ്ഥലം വിടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. പുലർച്ചെ 1.30ന് എത്തി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി പൂട്ട് തുറക്കാൻ പല തവണ ശ്രമം …

പി പി ഉമർ മുസ്ലിയാർ കൊയ്യോട് കാസർകോട് സംയുക്ത ഖാസിയായി ചുമതലയേറ്റു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പി പി ഉമർ മുസ്ലിയാർ കൊയ്യോട് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയായി ചുമതലയേറ്റു. തളങ്കര മാലിക് ദീനാർ വലിയ ജമാഅത്ത് പള്ളി പരിസരത്ത് നടന്ന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖാസിയെ ശിരോവസ്ത്രവും തലപ്പാവുമണിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് എൻ എ …