കരള്‍ പകുത്തു നല്‍കിയ ഭര്‍ത്താവിനെ വേണ്ട; കോഴിക്കോട്ടുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; പാലക്കാട്ട് താമസിച്ചത് വടകര സ്വദേശിക്കൊപ്പം, ഇരുവരും കസ്റ്റഡിയിൽ

കോഴിക്കോട്: തൊട്ടില്‍പാലത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ അധ്യാപിക കെ.അനുമോളെ കണ്ടെത്തി. തൊട്ടില്‍പാലം എസ്.ഐ. സിപി സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു അനുമോളയെും ആൺ സുഹൃത്ത് വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനെയും കസ്റ്റഡിയിലെടുത്തത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിലെ പുതുശേരിയെന്ന സ്ഥലത്ത് വീടു വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു ഇരുവരും. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. കാണാതായ അഞ്ചാം തിയതിക്കുശേഷം അനുമോളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിട്ടില്ല. വൈഫൈ വഴി വാട്സ് ആപ്പ് മാത്രമാണ് ഉപയോഗിച്ചത്. ഈ ലൊക്കേഷന്‍ വച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാടു നിന്നും ഇവരെ കണ്ടെത്തുന്നത്. 22 നു അനുമോളുടെ കുടുംബം നൽകിയ ഹെബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു ഇരുവരെയും കണ്ടെത്തിയത്. കൗൺസിലിങിനു ശേഷം കോടതിയിൽ ഹാജരാക്കും. ഒക്ടോബർ അഞ്ചിനാണു മൊയിലോത്തറ ജി.എല്‍.പിഎസിലെ അധ്യാപികയായ അനുമോളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്. രാവിലെ സ്കൂളിലേക്കു പോയതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു. അന്നു തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിരുന്നില്ല. വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദും അനുമോളും ഒന്നിച്ചാണുള്ളതെന്നാണു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
പത്തുവർഷം മുൻപ് മാരക രോഗത്തെ തുടർന്നു ഭർത്താവിന്റെ കരൾ മാറ്റിവച്ച അനുമോളുടെ തിരോധാനം വലിയ ദൂരൂഹതയുണ്ടാക്കിയിരുന്നു. ഗുരുതരമായ കരൾ രോഗം ബാധിച്ച് ബുദ്ധിമുട്ടിലായ അനുമോൾ, ജീവിതപങ്കാളി സുഭാഷ് പകുത്തുനൽകിയ സ്വന്തം കരളിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page