തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വീട്ടില് ഇ.ഡി. ഉദ്യോഗസ്ഥര് എത്തി. ഈസമയം കണ്ണൂരിലായിരുന്നു പിണറായി. വീട്ടില് ഇല്ലാത്തതിനാല് ഇ ഡി ഉദ്യോഗസ്ഥര് സമന്സ് തൂണില് പതിച്ച ശേഷം ഉദ്യോഗസ്ഥര് മടങ്ങി. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമന്സിലെ നിര്ദേശം. തപാലിലും ഇഡി സമന്സ് അയച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവം അറിഞ്ഞതിനെ തുടര്ന്ന് മുന് മന്ത്രി വി ശിവന്കുട്ടി അടക്കമുള്ള മുതിര്ന്ന സി പി എം നേതാക്കള് സമന്സ് പതിച്ച വീട്ടിലെത്തി. ഇതേ വീട്ടില് നേരത്തെ റെയ്ഡിന് എത്തിയപ്പോഴാണ് സിപിഎം പ്രവര്ത്തകര് ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ചത്. അതേസമയം സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതിനാല് 23-ന് ഹാജരായേക്കില്ലെന്ന് അഭ്യൂഹമുണ്ട്. സുപ്രീംകോടതിയില്നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില് വിജിലന്സിന്റെ എഫ്.ഐ.ആര്. റദ്ദാക്കാന് വിജിലന്സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനും സാധ്യതയുണ്ട്.








