റാഞ്ചി: അമ്മാവന് നല്കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി മൂന്ന് വയസുകാരന് മരിച്ചു. ഝാര്ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ മരഫാരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കേണല് മാര്ക്കറ്റില് ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര് കണ്ടത് വെടിയേറ്റ നിലയില് നിലത്തുവീണ കുട്ടിയെയാണ്. ഉടന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടര്മാര് സ്ഥിരീകരിച്ചതായി മറാഫാരി പൊലീസ് സ്റ്റേഷന് ഓഫീസര് ഇന് ചാര്ജ് സഞ്ജയ് കുമാര് പറഞ്ഞു. രാവിലെയാണ് കുട്ടിയുടെ അമ്മാവന് വീട്ടിലെത്തിയത്. അമ്മാവനെ കണ്ട ഉടന് കുട്ടി ചോക്ലേറ്റ് ചോദിച്ചു. ചോക്ലേറ്റിന് പകരം അമ്മാവന് കുട്ടിക്ക് തോക്ക് നല്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര് ചെയ്ത പൊലീസ് തോക്കുമായി ഒളിവില് പോയ അമ്മാവന് രാജേഷ് കുമാ(21)റിനു വേണ്ടി തിരച്ചില് ആരംഭിച്ചു. കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചത്.








