കുമ്പള: സ്തനാര്ബുദ ബോധവല്ക്കരണത്തിന്റെ ഭാഗമായി 18ന് വൈകിട്ട് 3.30ന് ആരിക്കാടി പുഴയോരത്ത് കയാക്കിങ് സംഘടിപ്പിക്കും. സ്തനാര്ബുദ പ്രതിരോധ പ്രവര്ത്തനങ്ങളുടെയും ബോധവല്ക്കരണത്തിന്റെയും ഭാഗമായി ഫോഗ്സിയുടെ സ്തനാരോഗ്യ സമിതിയുടെ നേതൃത്വത്തിലാണ് സ്തനാരോഗ്യത്തിനായി തുഴയാം എന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിക്കുന്നത്. സ്തനാര്ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളില് ബോധവല്ക്കരണം ശക്തമാക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
എ.കെ.എം. അഷ്റഫ് എം.എല്.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല് ഖാദര് അധ്യക്ഷനാകും. ഡോ. ഉഷ മുഖ്യാതിഥിയാകും. ജനപ്രതിനിധികളും ആരോഗ്യപ്രവര്ത്തകരും ചടങ്ങില് പങ്കെടുക്കും. കെ.ഒ.ജി.എസ്, ഇന്ത്യന് മെഡിക്കല് അസോസിയേഷന്, വിമാ കാസര്കോട് ചാപ്റ്റര്, കുമ്പള പഞ്ചായത്ത്, കെ.പി.എസ്. കയാക്കിങ് ആരിക്കാടി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്ത്താസമ്മേളനത്തില് പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല് ഖാദര്, വൈസ് പ്രസിഡന്റ് ബല്ക്കീസ്, ഡോ.ഉഷ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന് എ.കെ. ആരിഫ്, കെ.പി. മുനീര്, കെ.എം അബ്ബാസ്, എന്നിവര് പങ്കെടുത്തു.







