ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും ഉപയോഗിക്കാം, പ്രായപരിധി വേണ്ട; മൗലിക അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ലഭ്യതയും ഉപയോഗിക്കാനുള്ള അവകാശം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനവുമായി സുപ്രീംകോടതി. കുട്ടികള്‍ ഉള്‍പ്പെടെ ഓരോ വ്യക്തിക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നും അത് മൗലീക അവകാശമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21, 19(1)(എ) വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഇന്റര്‍നെറ്റ് ഉപയോഗത്തിനു പ്രായപരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി പറഞ്ഞു. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പര വിരുദ്ധമല്ല. ഈ രണ്ട് അവകാശങ്ങളും അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്’ കോടതി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളില്‍ നിന്നും കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. നിയമം വിലക്കിയതുകൊണ്ടുമാത്രം കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കില്ല. പകരം, നിയന്ത്രണങ്ങളില്ലാത്തതും അപകടകരവുമായേക്കാവുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും അവര്‍ തിരിഞ്ഞേക്കാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മതം, മാര്‍ഗ്ഗനിര്‍ദ്ദേശം, മേല്‍നോട്ടം എന്നിവയ്‌ക്കൊപ്പം അവരുടെ അക്കൗണ്ടുകള്‍ക്കായി പ്രത്യേകമായി ഒരു ‘ചൈല്‍ഡ് മോഡ്’ എന്നിവയ്ക്ക് സിസ്റ്റം കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സമാന സാഹചര്യങ്ങളിലുള്ള മറ്റുള്ളവരുമായി ബന്ധപ്പെടാനും കൂട്ടുകാരെ കണ്ടെത്താനും ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായകരമാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ്ണ നിരോധനം തള്ളിക്കളഞ്ഞുവെങ്കിലും, കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതിനുള്ള പ്രായത്തിനനുയോജ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്ന് ബെഞ്ച് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page