ലക്നൗ: ഗ്രേറ്റര് നോയിഡയില് കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില് കണ്ടെത്തി. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് കുടുംബത്തെ മരിച്ച നിലയില് കണ്ടെത്തിയത്. നാഗ്ല ശ്രിപദത്തെ മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. വായില് നിന്ന് നുരയും നുരയും വന്ന നിലയിലായിരുന്നു. വിവരത്തെ തുടര്ന്ന് റബുപുര പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി കുടുംബം നൂഡില്സ് കഴിച്ചതായി മഹേഷിന്റെ മാതാവ് മൊഴി നല്കി. എന്നാല് ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള് പൊലീസ് പോസ്റ്റ്മോര്ട്ടത്തിന് അയച്ചു. സ്ഥലത്ത് ഫൊറന്സിക് സംഘമെത്തി ശാസ്ത്രീയ പരിശോധനയും നടത്തി. പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാല് മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. നൂഡില്സ് സാംപിള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവര് പറഞ്ഞു.








